യൂറോപ് ഡെസ്ക് | | 1 minute Read
പാരിസ്: ഫ്രഞ്ച് സാമ്രാജ്യത്തിന്‍റെ അധിപനായിരുന്ന നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്‍റെ തൊപ്പി ലേലത്തില്‍ പോയത് പതിനേഴ് കോടി രൂപയ്ക്ക് .പാരിസിലെ ഡ്രോട്ട് ഓക്ഷന്‍ ഹൗസാണു ലേലം സംഘടിപ്പിച്ചത്.
ബിസിനസുകാരനായ ജീന്‍ ലൂയിസിന്‍റെ ഉടമസ്ഥതയിലായിരുന്നു ഇത്രയും കാലം ഈ തൊപ്പി. കഴിഞ്ഞമാസം അദ്ദേഹം അന്തരിച്ചതോടെ തൊപ്പി ലേലത്തിനെത്തുകയായിരുന്നു. ആരാണു കോടികള്‍ മുടക്കി നെപ്പോളിയന്‍റെ തൊപ്പി വാങ്ങിയതെന്ന വിവരം കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
നെപ്പോളിയന് സ്വയം സൃഷ്ടിച്ചെടുത്ത ഒരു ഇമേജിന്‍റെ ഭാഗമായിരുന്നു ഈ തൊപ്പിയെന്നാണു കരുതപ്പെടുന്നത്. ഒരു വശത്തേക്കു മടക്കിവയ്ക്കുന്ന രീതിയിലായിരുന്നു അദ്ദേഹം ഇതു ധരിച്ചിരുന്നത്.
യുദ്ധസമയത്തൊക്കെ അദ്ദേഹം എവിടെയാണു നില്‍ക്കുന്നതെന്നു മറ്റു സൈനികര്‍ക്ക് വ്യക്തമായി തിരിച്ചറിയാന്‍ ഇതിലൂടെ സാധിച്ചിരുന്നു. ഇത്തരത്തില്‍ 120 ഓളം തൊപ്പികളാണു നെപ്പോളിയന് ഉണ്ടായിരുന്നു. ഇവയില്‍ പലതും ഇപ്പോള്‍ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുമാണ്.
നെപ്പോളിയന്‍റെ തൊപ്പിക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ പാരിസിലെ ലേലത്തില്‍ നിന്നു ലഭിച്ചിരിക്കുന്നത്. 2014ല്‍ സൗത്ത് കൊറിയന്‍ ബിസിനസുകാരന്‍ കോടികള്‍ മുടക്കി നെപ്പോളിയന്‍റെ മറ്റൊരു തൊപ്പി സ്വന്തമാക്കിയിരുന്നു.
Also Read » ക്രിക്കറ്റ് ദൈവത്തെ മറികടന്ന് കോലി ; വാങ്കഡെ സ്റ്റേഡിയത്തില്‍ പിറന്നത് ചരിത്രം
Also Read » യു കെയിലേക്കുള്ള കുടിയേറ്റം റെക്കോർഡ് നിലയിൽ ; കുടിയേറ്റം നിയന്ത്രിക്കാൻ ഋഷി സുനക്കിന്മേൽ സമ്മർദ്ദമേറുന്നു
English Summary : Napoleon Bonaparte S Hat Fetches Record Usd 2 1 Million At Paris Auction in Europe