main

തെരഞ്ഞെടുപ്പ് വിജയം ആഘോഷമാക്കി ഓവർസീസ് ബിജെപി കേരളാ ചാപ്റ്റർ അയർലണ്ട്


കണക്കുകൂട്ടലുകളും വിജയ ആഘോഷങ്ങളും ആർപ്പുവിളികളുമായി അയർലണ്ടിലെ ഓരോ കൗണ്ടികളിലും അവർ തങ്ങളുടെ പാർട്ടിയുടെ ഓരോ വിജയവും മുന്നേറ്റവും സാകൂതം ആഘോഷിച്ചു.

17551-1717924493-fb-img-1717924335764


പ്രവർത്തർ കണക്കുകൂട്ടലുകൾ നിരത്തിയും ലൈവ് ആയി വോട്ടെടുപ്പ് വീക്ഷിച്ചും ഓരോ സ്റ്റേറ്റിലെയും ഫലങ്ങൾ തത്സമയം അറിഞ്ഞും വിവിധ ചാനലുകൾ നിരത്തിയ പോർ വിളികൾ ചർച്ച ചെയ്തും ഓവർസീസ് ബിജെപി കേരളാചാപ്റ്റർ അയർലണ്ട് പ്രവർത്തകർ അണി നിരന്നു.

അയർലണ്ട് സമയവും ഇന്ത്യൻ സമയവും തമ്മിലുള്ള മണിക്കൂറുകളുടെ അന്തരം ഉണ്ടായിരുന്നിട്ടും അവരിൽ ഒട്ടുമിക്കവരും ഓവർസീസ് ബിജെപി കേരളാചാപ്റ്റർ അയർലണ്ട് നടത്തിയ ലൈവിൽ പങ്കെടുത്തു.

നാട്ടിൽ ഏകദേശം വിജയം ഉറപ്പിച്ചശേഷം രാത്രി മുതൽ ഉറങ്ങാതിരുന്ന പ്രവർത്തകർ ഉറക്കച്ചടവോടെ നിദ്രയിലേക്ക് ഊളിയിടുമ്പോൾ ബിജെപി അടുത്ത ഭരണത്തിന് വ്യക്തമായ ലീഡ് നിലനിർത്തിയിരുന്നു.

കേരളത്തിൽ വിരിഞ്ഞ ആദ്യ താമരയുടെ വികാരനിമിഷങ്ങൾ പ്രവർത്തകരെ ആഹ്ലാദിപ്പിച്ചു, എങ്കിലും അവസാന നിമിഷ വിജസാധ്യതയുള്ള ചിലമണ്ഡലങ്ങൾ നേതാക്കളെ ചെറിയ വോട്ടുകൾക്ക് കൈവിട്ടതിന്റെ വിഷമം അവരെ ചിലനിമിഷങ്ങൾ നിശബ്ദമാക്കി.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


എങ്കിലും അവരുടെ നേതാക്കളുടെ വോട്ടിൽ ലഭിച്ച ഉയർച്ചയും പുതിയ ഉയർന്ന വോട്ടിംഗ് ശതമാനവും കേരളത്തിലെ മാറുന്ന വോട്ടിംഗ് സാഹചര്യവും വരും കാലത്തിലേക്ക് കൂടുതൽ പ്രതീക്ഷയേകി, അവർക്ക് ആഹ്ളാദ നിമിഷങ്ങൾ തിരികെ നൽകി

ബിജെപിയുടെ എല്ലാ കേന്ദ്രങ്ങളിലും വൻ പ്രതീക്ഷയും കേരളത്തിൽ താമര വിരിയുമെന്ന ലക്ഷ്യവും മുന്നിൽ കണ്ട് പ്രവർത്തിച്ച എല്ലാപ്രവർത്തകർക്കും കഴിഞ്ഞ ദിവസങ്ങൾ വിലയേറിയതായിരുന്നു.

കൂടുതൽ പ്രവർത്തനങ്ങളുമായി ഇനിയും മുന്നേറാനായുള്ള പരിശ്രമത്തിൽ സജീവമാകാൻ തയ്യാറായി പ്രവർത്തകർ പിരിഞ്ഞു.

പങ്കെടുത്തവർക്ക് പ്രത്യേക നന്ദിയും മറ്റുള്ളവർക്ക് വിജയാശംസയും ഓവർസീസ് ബിജെപി കേരളാചാപ്റ്റർ അയർലണ്ട് അറിയിച്ചു.

പുതിയ മന്ത്രിസഭ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെയും മറ്റുള്ളവരുടെയും നേതൃത്തത്തിൽ ഞായാറാഴ്ച അധികാരമേറ്റടുക്കുമ്പോൾ വോട്ട് ചെയ്ത ഭാരതത്തിലെ എല്ലാ വോട്ടർമാർക്കും ഓവർസീസ് ബിജെപി കേരളാചാപ്റ്റർ അയർലണ്ട് നന്ദി അറിയിച്ചു.

ഭാരതത്തെ ഒരുമിച്ചു പുതിയ ഉയരങ്ങളിലേക്ക് ഉയർത്താൻ എല്ലാവർക്കും ഓവർസീസ് ബിജെപി കേരളാചാപ്റ്റർ അയർലണ്ടിനോടൊപ്പം ഒരുമിക്കാം. താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച്


Also Read » ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവേനിയ ചാപ്റ്ററിനു പുതിയ നേതൃത്വം


Also Read » തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു ബഹ്റൈൻ കെഎംസിസി



RELATED

English Summary : Overseas Bjp Kerala Chapter Celebrates Election Victory In Ireland in Europe


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

തെരഞ്ഞെടുപ്പ് വിജയം ആഘോഷമാക്കി ഓവർസീസ് ബിജെപി കേരളാ ചാപ്റ്റർ അയർലണ്ട് - https://www.flashnewsonline.com/f/k-99pl-/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.0410 seconds.