main

റഷ്യൻ അനുകൂല ജർമ്മൻ ആക്ടിവിസ്റ്റുകൾ രാജ്യം വിട്ടു ; റഷ്യൻ നഗരത്തിലെത്തിയെന്ന് സ്ഥിരീകരണം


ലണ്ടൻ : ജർമ്മനിയിലെ റഷ്യൻ അനുകൂല നിലപാടുകൾ എടുത്തതിൻ്റെ പേരിൽ കുപ്രസിദ്ധി നേടിയ ആക്ടിവിസ്റ്റുകൾ ജർമ്മനി വിട്ട് റഷ്യയിലേക്ക് മാറിയതായി ദമ്പതികളുടെ അഭിഭാഷകൻ തിങ്കളാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

17486-1717424483-83027b9f-859b-45b3-8b07-183fa5f642f7


2022-ൽ റഷ്യ ഉക്രെയ്നിൻ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ റഷ്യൻ അനുകൂല റാലി സംഘടിപ്പിച്ചാണ് എലീന കോൾബാസ്‌നിക്കോവയും പങ്കാളി മാക്സ് ഷ്‌ലണ്ടും മാധ്യമ ശ്രദ്ധ നേടിയത് .

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ഉക്രൈയിനിന് നൽകുന്ന സൈനിക പിന്തുണ അവസാനിപ്പിക്കണമെന്ന് ഇവർ ആവശ്യപ്പെട്ട് വരികയായിരുന്നു.ഇവർക്ക് റഷ്യൻ സർക്കാർ ഏജൻസിയിൽ നിന്ന് സാമ്പത്തിക സഹായം ലഭിച്ചതായി വെളിപ്പെടുത്തലുകളുമുണ്ടായിരുന്നു.

ഉക്രെയ്‌നിൽ യുദ്ധം ചെയ്യുന്ന റഷ്യൻ സൈനിക ഡിവിഷനുവേണ്ടി വോക്കി-ടോക്കി റേഡിയോകളും ഹെഡ്‌ഫോണുകളും ടെലിഫോണുകളും വാങ്ങാൻ ജർമ്മനിയിലെ അനുയായികളിൽ നിന്ന് ശേഖരിച്ച ഫണ്ട് ഉപയോഗിച്ചുവെന്ന റോയിട്ടേഴ്‌സ് റിപ്പോർട്ടിനെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റിൽ വടക്ക്-പടിഞ്ഞാറൻ ജർമ്മനിയിലെ ദമ്പതികളുടെ വീട് ജർമ്മൻ പ്രോസിക്യൂട്ടർമാർ റെയ്ഡ് ചെയ്തിരുന്നു.

ഇരുവരും ജർമ്മനി വിട്ട് ഇപ്പോൾ റഷ്യൻ നഗരമായ കലിനിൻഗ്രാഡിലാണ് ഉള്ളതെന്ന് അവരുടെ അഭിഭാഷകൻ മാർക്കസ് ബെയ്‌സിച്ച് പറഞ്ഞു.


Also Read » ഫലസ്തീൻ അനുകൂല പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കാലിഫോർണിയ സർവകലാശാലയിൽ അക്കാദമിക് ഗവേഷകരും അധ്യാപകരും പണിമുടക്കുന്നു


Also Read » മനുഷ്യവാസത്തിന് ഭീഷണിയായി പ്രാവുകൾ ; ആയിരക്കണക്കിന് പ്രാവുകളെ കൊല്ലാനൊരുങ്ങി ജർമ്മൻ നഗരം



RELATED

English Summary : Pro Russian German Activists Left The Country Confirmation Of Arrival In Russian City in Europe


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

റഷ്യൻ അനുകൂല നിലപാടുകൾ എടുത്തതിൻ്റെ പേരിൽ കുപ്രസിദ്ധി നേടിയ ജർമ്മൻ ആക്ടിവിസ്റ്റുകൾ രാജ്യം വിട്ടു ; റഷ്യൻ നഗരമായ കലിനിൻഗ്രാഡിലെത്തിയെന്ന് സ്ഥിരീകരണം - https://www.flashnewsonline.com/f/kBNZ5wV/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.0368 seconds.