യൂറോപ് ഡെസ്ക് | | 1 minute Read
യു കെ :- ബ്രിട്ടീഷ് രാജകുടുംബവുമായി അകന്ന് കഴിയുന്ന ഹാരി രാജകുമാരനേയും ഭാര്യ മേഗനേയും ക്രിസ്മസ് ആഘോഷങ്ങളിലേക്ക് ക്ഷണിക്കില്ലെന്ന രാജകുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കുടുംബത്തിന്റെ ഭാഗത്തുനിന്ന് ക്ഷണം ഉണ്ടായാൽ ഇരുവരും ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ സന്നദ്ധരാണെന്ന സൂചനകൾ പുറത്ത് വന്നതിന് പിന്നാലെയാണ് വാർത്ത വരുന്നത് .
ചാൾസ് രാജാവിന്റെ എഴുപത്തിയഞ്ചാം ജന്മദിനത്തിൽ ഇരുവരും രാജാവിനോട് ഫോണിൽ സംസാരിച്ച് ആശംസകൾ അറിയിച്ചെന്നുള്ള വാർത്തകൾ ശുഭ സൂചനകളാണ് നൽകിയിരുന്നത്. തങ്ങളുടെ മക്കളായ ആർച്ചിയുടെയും ലില്ലിബെത്തിന്റെയും വീഡിയോകളും ഇരുവരും ചാൾസ് രാജാവിന് അയച്ചതായുള്ള സൂചനകളും പുറത്തുവന്നിരുന്നു.
ഇതോടെ രാജകുടുംബവും ഹാരിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നതായുള്ള സൂചനകളാണ് ലഭിച്ചത്. എന്നാൽ ഇപ്പോൾ ക്രിസ്മസ് ആഘോഷങ്ങൾക്ക് ഇരുവർക്കും ക്ഷണം ഉണ്ടാവുകയില്ലെന്ന റിപ്പോർട്ടുകൾ തികച്ചും വിഭിന്നമാണ്.
ചാൾസ് രാജാവ് സ്കോട്ട് ലൻഡ് സന്ദർശിക്കുമ്പോൾ അവിടേക്ക് ഇരുവരെയും ക്ഷണിക്കാനാണ് കൂടുതൽ സാധ്യതകൾ എന്ന് മറ്റൊരു രാജകുടുംബ വക്താവ് സൂചിപ്പിച്ചു. ആ സമയത്ത് വില്യമും ഭാര്യയും നോർഫോക്കിലെ തങ്ങളുടെ വസതിയിൽ ആയിരിക്കും എന്ന കാരണമാകാം ഇതിനുപിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read » "മേരി ക്രിസ്മസ് " ടീസർ റിലീസായി
Also Read » ഇളയരാജ ബയോപിക് വരുന്നു.. ധനുഷ് നായകനായെത്തുമെന്ന് റിപ്പോർട്ട്
English Summary : Reports Say Prince Harry And His Wife Meghan Will Not Be Invited To The British Royal Familys Christmas Celebrations in Europe