main

വിശ്വാസ പൈതൃകം വരുംതലമുറക്ക് കൈമാറാൻ നാം ഉത്തരവാദിത്വപ്പെട്ടവർ : മേജർ ആർച്ച് ബിഷപ്പ്


നോക്ക് / അയർലണ്ട് : പ്രവാസ ജീവിതത്തിനിടയിലും സ്വന്തം വിശ്വാസ പാരമ്പര്യങ്ങളും ആചാരമര്യാദകളും, ജീവിത ശൈലികളും കളയാതെ സംരക്ഷിക്കാൻ ഉത്തരവാദിത്വപ്പെട്ടവരാണെന്ന് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അയർലണ്ടിലെ സീറോ മലബാർ വിശ്വാസ സമൂഹത്തെ ഓർമ്മിപ്പിച്ചു.

നമ്മുടെ വിശ്വാസ പൈതൃകം അടുത്ത തലമുറയ്ക്ക് കൈമാറ്റപ്പെടണം. നമ്മുടെ മതബോധന വിശ്വാസപരിശീലനം ഏന്ത് വിലകൊടുത്തും കാത്തുസൂക്ഷിക്കണം. അത് കേവലം പ്രാർത്ഥന പഠിപ്പിക്കലല്ല, അത് ഒരു നല്ല ജീവിത ശൈലിയിലേയ്ക്ക് നയിക്കേണ്ടതാകണം.

17061-1715844715-untitled-3


നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ നോക്ക് തീർത്ഥാടനത്തിൽ മുഖ്യകാർമ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു മേജർ ആർച്ച് ബിഷപ്പ്.

നിങ്ങൾ ഭവനത്തിൽ കൊടുക്കുന്ന പരിശീലനം ഒരു കാറ്റിക്കിസം ക്ലാസുകളിലും കിട്ടില്ല, കാറ്റിക്കിസം ക്ലാസുകൾ ഒരു അക്കാദമിക് ലാബാണെങ്കിൽ ഭവനം ഒരു ലൈഫ് ലാബ് ആണ് പിതാവ് കൂട്ടിച്ചേർത്തു.

നാട് വിട്ട് വിദേശത്തെത്തിയ പ്രവാസികൾ എല്ലാ അർത്ഥത്തിലും മിഷനറിമാരാണെന്ന്. നാട് വിട്ട് കാശുണ്ടാക്കാൻ പോയവരല്ല പ്രവാസി കത്തോലിക്കരെന്നും അവർ മിഷൻ പ്രവർത്തനത്തിനായി വിളിക്കപ്പെട്ടവരാണെന്നും മാർ റാഫേൽ തട്ടിൽ അഭിപ്രായപ്പെട്ടു.

17061-1715844728-06

മിഷൻ പ്രവർത്തനങ്ങൾ ബലപ്പെടുത്താനുള്ള തീവ്രശ്രമങ്ങൾ നമ്മൾ ഓരൊരുത്തരുടെ ഭാഗത്തുനിന്നും ഉണ്ടാകണം. നിങ്ങൾ ഈ നാട്ടിൽ ചേർത്ത പുളിമാവിനു സദൃശ്യമാണെന്ന് ഐറീഷ് സീറോ മലബാർ പ്രവാസികളെ ഓർമ്മിപ്പിച്ചു. നിങ്ങളുടെ വിശ്വാസ പൈതൃകങ്ങൾ കാത്തുസൂക്ഷിക്കാനുള്ള പോരാട്ടമാണ് നിങ്ങളുടെ പ്രവാസ കാലഘട്ടത്തിലെ അധ്വാനം.

ഇൻഡ്യയിൽ സുവിശേഷ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഐറീഷ് മിഷനറിമാരുടെ സേവനങ്ങളെ നന്ദിപൂർവ്വം അനുസ്മരിച്ച പ്രസംഗം ആരഭിച്ച മേജർ ആർച്ച്ബിഷപ്പ് കുടുംബ പ്രാർഥനയിലുള്ള നിഷ്ഠ, അനുദിന വിശുദ്ധ കുർബാന, മിഷ്യൻ പ്രവർത്തനങ്ങളോടുള്ള അഭിനിവേശം എന്നിവ സീറോ മലബാർ സഭാമക്കളുടെ മുഖമുദ്രകളെന്ന മാർപ്പാപ്പയുടെ വാക്കുകൾ ആവർത്തിച്ചു.

അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ നോക്ക് തീർത്ഥാടനം ഭക്തിസാന്ദ്രമായി. അയർലണ്ടിലേയും നോർത്തേൺ അയർലണ്ടിലേയും വിവിധ ഭാഗങ്ങളിൽനിന്നെത്തിയ അയ്യായിരത്തോളം വിശ്വാസികൾ പരിശുദ്ധ ദൈവമാതാവിൻ്റെ സാന്നിധ്യം നിറഞ്ഞ് നിൽക്കുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിലെ ബസലിക്കയിൽ ദിവ്യബലി അർപ്പിച്ചു.

17061-1715844773-10

വിശ്വാസികൾ നിറഞ്ഞ് കവിഞ്ഞ നോക്ക് ബസലിക്കയിൽ നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമ്മികനായിരുന്നു. സീറോ മലബാർ സഭയുടെ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ, തീർത്ഥാടനത്തിൻ്റെ കോർഡിനേറ്റർ ഫാ. ബാബു പരത്തേപതിക്കയ്ക്കൽ, റീജണൽ കോർഡിനേറ്റേഴ്സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ജിൽസൺ കോക്കണ്ടത്തിൽ എന്നിവരും ഫാ. മാത്യു തുരുത്തിപ്പള്ളിൽ, ഫാ. റോയ് ജോർജ്ജ് വട്ടക്കാട്ട്, ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളാമത്തറ, ഫാ. സിജോ വെട്ടിക്കൽ, ഫാ. ജെയിൻ മാത്യു മണ്ണത്തുകാരൻ, ഫാ. ജോ പഴേപറമ്പിൽ, ഫാ. ജിജോ ജോൺ ആശാരിപറമ്പിൽ, ഫാ. സജി ഡോമിനിക്ക് പൊന്മിനിശേരി, ഫാ. ജോമോൻ കാക്കനാട്ട്, ഫാ. ബിജോ ഞാലൂർ, ഫാ. ഫാ. ക്രൈസ്റ്റാനന്ദ്‌, ഫാ. ആൻ്റണി നെല്ലിക്കുന്നേൽ, ഫാ. റെജി കുര്യൻ, ഫാ. അനിഷ് മാത്യു വഞ്ചിപ്പറയിൽ, ഫാ. ഷിൻ്റോ തോമസ്, ഫാ. പ്രയേഷ് പുതുശേരി, ഫാ. ബിനോജ് മുളവരിക്കൽ, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. ജോസഫ് ഒ.സി.ഡി., ഫാ. സാനോജ് ഒ.സി.ഡി., ഫാ. റെൻസൻ തെക്കിനേഴത്ത്, ഫാ. സോജി വർഗ്ഗീസ് എന്നിവരും സഹകാർമ്മികരായിരുന്നു.

നോക്കിലെത്തിയ മേജർ ആർച്ചുബിഷപ്പിനെ ഫാ. ബാബു പതേപതിക്കലും സീറോ മലബാർ ട്രറ്റിമാരായ സീജോ കാച്ചപ്പിള്ളി, ജൂലി ചിരിയത്തും, പി. ആർ. ഒ. ബിജു നടയ്ക്കലും, നാഷണൽ പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും ചേർന്ന് സ്വീകരിച്ചു.

ഈ വർഷം അയർലണ്ടിലെ വിവിധ കുർബാന സെൻ്ററുകളിൽ നിന്ന് ആഘോഷമായ വി. കുർബാനസ്വീകരണത്തിൽ പങ്കെടുത്ത കുട്ടികൾക്ക് മേജർ ആർച്ച് ബിഷപ്പ് വി. കുർബാന നൽകി. അയർലണ്ടിലെ എല്ലാ കുർബാന സെൻ്ററുകളിൽനിന്നുമുള്ള അൾത്താര ബാലന്മാരും കുർബാനയിൽ പങ്കെടുത്തു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


17061-1715844786-25

എട്ട് കുട്ടികളുള്ള നോക്കിലെ മാർട്ടിൻ വർഗ്ഗീസ് മാളിയേക്കൽ & സ്മീതാമോൾ , ഏഴ് കുട്ടികളുള്ള സോർഡ്സിലെ ഡെയ്സ് എബ്രാഹാം & ഷിമി മാത്യു മരിയ, ആറുകുട്ടികളുള്ള ബ്രേയിലെ റെജി ജോസഫ് & ജോമോൾ, അഞ്ചുകുട്ടികൾ വീതമുള്ള ബ്രേയിലെ വർഗ്ഗീസ് ജോസഫ് & ലീന, ലിമറിക്കിലെ സിജു പോൾ & ലിറ്റിമോൾ, ലൂക്കനിലെ ലിജോ അലക്സ് & സോഫി, ലൂക്കനിലെ ഷിജോ ജോസ് & എലിസബത്ത്, നാവനിലെ ജോബി ജോസഫ് & സിന്ദു ദമ്പതികളെ തദ്ദവസരത്തിൽ ആദരിച്ചു.

ഓൾ അയർലണ്ട് കാറ്റിക്കിസം സ്കോളർഷിപ്പ് പരീക്ഷയിൽ റാങ്ക് നേടിയ നാലാം ക്ലാസുകാരായ ജോൺ ജോസഫ് രാജേഷ് (ലൂക്കൻ), ഇവ എൽസ സുമോദ് (നാസ്), സാമുവേൽ ബിനോയ് (ബ്ലഞ്ചാർഡ്സ്ടൗൺ), അഞ്ചാം ക്ലാസുകാരായ റിയ മരിയ അശ്വൻ (കോർക്ക്), ഒലിവർ ലിൻ മോൻ ജോസ്, ഒലീവിയ ലിൻ മോൻ ജോസ് (താല), പത്താം ക്ലാസുകാരായ ആഗ്നസ് മാർട്ടിൻ (ലൂക്കൻ), ഷീന ബിനു (സോർഡ്സ്), ക്രിസ് മാർട്ടിൻ ബെൻ (നാവൻ), ആരോൺ മരിയ സാജു (ലിമറിക്), ഏയ്ഞ്ചൽ ജിമ്മി ( സോർഡ്സ്), നേഹ അന്ന മാത്യു (നാവൻ) ആൽബേർട്ട് ആൻ്റണി (സോർഡ്സ്) എന്നിവക്ക് മേജർ ആർച്ച്ബിഷപ്പ് സമ്മാനം നൽകി.

കഴിഞ്ഞ വർഷം അയർലണ്ടിലെ ജൂനിയർ സേർട്ട്, ലീവിങ്ങ് സേർട്ട് പരീക്ഷകളിലും, നോർത്തേൻ അയർലണ്ടിലെ ജി.സി.എസ്.സി, എ - ലെവൽ പരീക്ഷകളിലും ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡും മേജർ ആർച്ച്ബിഷപ്പ് വിതരണം ചെയ്തു. അവാർഡിന് അർഹരായവർ

എ ലെവൽ : എഡ് വിൻ ജിമ്മി വട്ടക്കാട്ട് (റോസെറ്റ),

ജി. സി.എസ്. സി : ഐറിൻ കുര്യൻ (റോസെറ്റ), സ്വീറ്റി സിന്നി (റോസെറ്റ), റിയ ജോൺസൻ (റോസെറ്റ)

ജൂനിയർ സേർട്ട് : നയ് ന റോസ് മെൽവിൻ (ബ്യൂമൗണ്ട്), ജോയൽ എമ്മനുവേൽ (ലൂക്കൻ), ഷീന ബിനു (സോർഡ്സ്), ഡാലിൻ മരിയ സോഗി (ദ്രോഗഡ), ജെറിക്ക് ആൻ്റണി (ലൂക്കൻ), റോസ് മരിയ റോയ് (ലൂക്കൻ), റയാൻ ജോസഫ് (ലൂക്കൻ)

ബൈബിൾ ക്വിസ് മത്സരത്തിൽ നാഷണൽ തലത്തിൽ വിജയികളായ ഇവ എൽസ സുമോദ് (നാസ്) ക്ലയർ അന്ന ഷിൻ്റോ (സോർഡ്സ്), ഇവോൺ സോജൻ (കാസിൽബാർ), അഗസ്റ്റസ് ബെനെഡിറ്റ് ( സോർഡ്സ്), അനയ മാത്യു (താല), ജുവൽ ഷിജോ (ബ്ലാഞ്ചാർഡ്സ്ടൗൺ), അലീന മാഞ്ഞൂരാൻ റ്റോജോ (താല), ദീപ ജെയിംസ് (സ്ലൈഗോ) എന്നിവരും

ബൈബിൾ ക്വിസ് നാഷണൽ ഗ്രാൻ്റ് ഫിനാലയിൽ വിജയികളായ ലൂക്കൻ കുർബാന സെൻ്റർ (ഒന്നാം സ്ഥാനം), കാസിൽബാർ, കോർക്ക് (രണ്ടാം സ്ഥനം), സ്ലൈഗോ (മൂന്നാം സ്ഥാനം) ടീമുകൾ മേജർ ആർച്ച്ബിഷപ്പിൽ നിന്ന് ടോഫികൾ സ്വന്തമാക്കി.

വിശുദ്ധ കുർബാനയ്ക്കു ശേഷം അയർലൻഡിലെ മണ്ണിൽ മാർതോമാ നസ്രാണികളുടെ വിശ്വാസം പ്രഘോഷിച്ച്, കൊടികളും, പൊൻ, വെള്ളി കുരിശുകളും നൂറുകണക്കിനു മുത്തുകുടകളുമായി ആയിരക്കണക്കിനു വിശ്വാസികൾ പ്രദക്ഷിണത്തിൽ അണിനിരന്നു. ലൂക്കൻ കുർബാനസെൻ്റർ ഒരുക്കിയ കേരള തനിമയാർന്ന ചെണ്ടമേളം പ്രദക്ഷിണത്തിനു കൂടുതൽ മികവേകി.

ചെറുപുഷ്പം മിഷൻ ലീഗ് ടീഷർട്ട് ധരിച്ച് പതാകകളുമായി പതാകയേന്തിയ കുഞ്ഞു മിഷനറിമാരും സീറോ മലബാർ യൂത്ത് മൂവ്മെൻ്റ് പതാകകളേന്തി യുവജനങ്ങളും സെറ്റു സാരിയും മരിയൻ പതാകകളുമായി മാതൃവേദി പ്രവർത്തകരും കൊടികളേന്തിയ കുട്ടികളും കേരള തനിമയിൽ മുണ്ടുടുത്ത് മുത്തുകുടകളുമായി പിതൃവേദി പ്രവർത്തകരും, അയർലണ്ടിലെ വിവിധ കുർബാന സെൻ്ററുകളിൽനിന്നെത്തിയ അൾത്താരശുശ്രൂഷകരായ കുട്ടികളും, ആദ്യകുർബാന സ്വീകരിച്ച വേഷത്തിൽ കുട്ടികളും പ്രദക്ഷിണത്തെ വർണാഭമാക്കി.

മാലാഖമാരുടേയും വിശുദ്ധരുടേയും വേഷത്തിൽ വന്ന കുട്ടികൾ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു, കേരള സഭയുടെ എല്ലാ വിശുദ്ധരുടേയും തിരുസ്വരൂപങ്ങൾക്കൊപ്പം നോക്കിലെ മാതാവിന്‍റെ തിരുസ്വരൂപവും വഹിച്ചുകോണ്ട് ജപമാല ചൊല്ലി നോക്കിലെ ബസലിക്കായിൽനിന്ന് ആരംഭിച്ച പ്രദക്ഷിണം മാതാവ് പ്രത്യക്ഷപ്പെട്ട ദേവാലയത്തിൽ സമാപിച്ചു. പ്രദക്ഷിണത്തി് ഗാൾവേ റീജണൽ ഡയറക്ടർ ഫാ. ജോസ് ഭരണികുളങ്ങരയും ഡബ്ലിൻ റീജയണും നേതൃത്വം നൽകി.

തുടർന്ന് സീറോ മലബാർ യൂത്ത് മൂവ്മെൻ്റ് /ചെറുപുഷ്പം മിഷൻ ലീഗ് കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

ദിവ്യകാരുണ്യ ആരാധനയും, ജപമാലയും, ആഘോഷമായ തിരുന്നാള്‍ ദിവ്യബലിയയും, മാതൃസ്‌നേഹം വിളിച്ചോതിയ സന്ദേശങ്ങളും, മേജർ ആർച്ച് ബിഷപ്പിൻ്റേയും, അഭിവദ്യ പിതാക്ക്ന്മാരുടേയും ഇരുപന്തഞ്ചോളം വൈദീകരുടെ സാന്നിധ്യവും, ഭംഗിയായും ചിട്ടയായും ആരാധനാസ്തുതിഗീതങ്ങളോടെ വിശ്വാസികൾ അണിനിരന്ന കേരളതനിമയാർന്ന പ്രദക്ഷിണവും, തീർത്ഥാടകർക്ക് നവ്യാനുഭവമായി.


Also Read » അയർലണ്ടിൽ എത്തിയ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ഊഷ്മള സ്വീകരണം


Also Read » കേരളത്തിൽ കാലവർഷം മെയ് 31 ന് തുടങ്ങും : അടുത്ത 7 ദിവസം മഴക്ക് സാധ്യതRELATED

English Summary : We Are Responsible For Passing On The Faith Heritage To The Next Generation Major Archbishop in Europe


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.85 MB / ⏱️ 0.0260 seconds.