main

ബാങ്ക് ഓഫ് അയർലൻഡിനെതിരായ വംശീയ ആരോപണം തള്ളി വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ


ഡബ്ലിൻ : വംശീയതയുടെ പേരിൽ സേവനം നിഷേധിച്ചുവെന്ന ദക്ഷിണാഫ്രിക്കൻ ഉപഭോക്താവിൻ്റെ ആരോപണത്തിൽ ബാങ്ക് ഓഫ് അയർലൻഡിന് അനുകൂല വിധിയുമായി വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ . ആരോപണം അടിസ്ഥാനരഹിതമാണെന്ന് കമ്മീഷൻ വിധി പ്രസ്താവിച്ചു.

16988-1715493514-images


2000-ലെ തുല്യതാ നിയമം ലംഘിച്ചുവെന്ന ജോൺസൺ കെലെബെംഗിൻ്റെ ആരോപണം തെളിവുകളുടെയും അടിസ്ഥാനത്തിൽ നിരാകരിക്കപ്പെട്ടു

മൂന്ന് സാക്ഷികൾ നൽകിയ മൊഴി കെലെബെംഗിൻ്റെ വാദത്തിന് വിരുദ്ധമാണെന്നും അഡ്‌ജുഡിക്കേറ്റർ ബ്രെഫ്‌നി ഒ നീൽ നിരീക്ഷിച്ചു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ആഫ്രിക്കൻ വംശജനായതിനാൽ ബാങ്ക് ജീവനക്കാർ തനിക്ക് സേവനം നിരസിച്ചതായി കെലെബെംഗ് ആരോപിച്ചിരുന്നു.

ജൂലൈ 23 ന് കെലെബെംഗ് ബാങ്ക് ഓഫ് അയർലൻഡ് ശാഖയിൽ അക്കൗണ്ട് തുറക്കാനെത്തിയപ്പോഴാണ് സംഭവം. കറുത്തവർഗ്ഗക്കാർക്ക് സേവനങ്ങൾ ലഭ്യമല്ലെന്ന് പ്രസ്താവിച്ച് ജീവനക്കാർ തന്നെ അപമാനിച്ചതായി കെലെബെംഗ് പറഞ്ഞു.

വംശീയ പെരുമാറ്റത്തെക്കുറിച്ച് കെലെബെംഗ് ബ്രാഞ്ചിൻ്റെ സെക്യൂരിറ്റി ഗാർഡിന് പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.

നിലവിലുള്ള സേവിംഗ്സ് അക്കൗണ്ടിൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കാൻ കഴിയില്ലെന്ന് അറിയിച്ചപ്പോൾ കെലെബെംഗ് സഹകരിച്ചില്ലെന്നും സ്റ്റാഫ് അംഗങ്ങളുമായി അദ്ദേഹം ഏറ്റുമുട്ടിയെന്നും ബാങ്ക് അവകാശപ്പെട്ടിരുന്നു


Also Read » യുഡിഎഫിനായി പണം വിതരണം ചെയ്തെന്ന് ആരോപണം : ബിജു രമേശിനെതിരെ പൊലീസിൽ പരാതി


Also Read » ലോർഡ് ഓഫ് ദ റിംഗ്സ്: റിംഗ്സ് ഓഫ് പവർ സീസൺ 2 ടീസർ പുറത്തിറങ്ങി



RELATED

English Summary : Workplace Relations Commission Dismisses Racism Allegation Against Bank Of Ireland in Europe


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.0598 seconds.