main

ലോകത്തിലെ ആദ്യത്തെ സിഖ് കോടതി ലണ്ടനിൽ പ്രവർത്തനമാരംഭിച്ചു


ലണ്ടൻ : സിഖ് മത തത്വങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ സിഖ് കോടതി ലണ്ടനിൽ തുറന്നു.

സിഖ് വിഭാഗത്തിൽപെടുന്നവരുടെ സിവില്‍ - കുടുംബ വ്യവഹാരങ്ങൾ പരിഗണിക്കുന്ന കോടതി ജൂൺ 1 മുതൽ പ്രവർത്തിച്ചു തുടങ്ങി .

17490-1717429445-83027b9f-859b-45b3-8b07-183fa5f642f7


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


സിഖ് മതത്തിലെ സാംസ്‌കാരികവും മതപരവുമായ വൈകാരികതകള്‍ മനസ്സിലാക്കാന്‍ പ്രാപ്തിയുള്ളവര്‍ മതനിരപേക്ഷ കോടതികളില്‍ ഇല്ലാത്തതാണ് ഇത്തരാമൊരു കോടതി സ്ഥാപിക്കാന്‍ ഇടയായതെന്നാണ് നിയമവൃത്തങ്ങൾ നൽകുന്ന സൂചന .

30ൽപ്പരം മജിസ്ട്രേറ്റുമാരും 15 ജഡ്ജിമാരും അടങ്ങിയതാണ് കോടതി. ഇവരില്‍ ഏറിയ പങ്കും സ്ത്രീകളുമാണ്. എന്നാല്‍ ഇത്തരമൊരു കോടതി സ്ഥാപിക്കുന്നതിന് മുന്നോടിയായി സുതാര്യവും ജനാധിപത്യരീതിയില്‍ ഉള്ളതുമായ ഒരു ചര്‍ച്ചയോ പബ്ലിക് കണസള്‍ട്ടേഷനോ ഉണ്ടായില്ല എന്ന വിമര്‍ശനവും ഉയർന്ന് കഴിഞ്ഞു.

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ സ്ത്രീകളെ നിയന്ത്രിക്കാന്‍ മത നിയമങ്ങളെ അനുവദിക്കുന്നത് ജനാധിപത്യ വിരുദ്ധമായ നടപടിയാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടന്റെ മതേതര മൂല്യങ്ങള്‍ക്ക് ഇത് എതിരുമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടി.


Also Read » ന്യുയോർക്കിൽ സഹോദരനെ വെടി വച്ച് കൊന്നതിന് പിന്നാലെ സിഖ് യുവാവ് ജീവനൊടുക്കി


Also Read » രേണുകസ്വാമിയുടെ കൊലപാതകക്കേസിൽ ദർശൻ തൂഗുദീപയുടെയും പവിത്ര ഗൗഡയുടെയും പോലീസ് കസ്റ്റഡി ബെംഗളൂരു കോടതി ജൂൺ 20 വരെ നീട്ടി



RELATED

English Summary : World S First Sikh Court Opens In London in Europe


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

സിഖ് മത തത്വങ്ങളുടെ അടിസ്ഥാനത്തിലുള്ള ലോകത്തിലെ ആദ്യത്തെ സിഖ് കോടതി ലണ്ടനിൽ പ്രവർത്തനമാരംഭിച്ചു - https://www.flashnewsonline.com/f/kVoeXZV/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0365 seconds.