main

ഒമാനിലെത്തി കൃത്യമായ വേതനം ലഭിക്കാതെ കഷ്ടത്തിലായ ദീപു അവസാനം നാട്ടിലേക്ക് മടങ്ങിയെതത്തി


മസ്‌കത്ത് : വിവാഹം കഴിഞ്ഞു ഒരു മാസം തികയും മുന്നെ ജോലിക്കായി ഒമാനിലെത്തി കൃത്യമായ വേതനം ലഭിക്കാതെ കഷ്ടത്തിലായ ദീപു അവസാനം നാട്ടിലേക്ക് മടങ്ങിയെതത്തി. കേരളത്തിൽ നിന്ന് മൂന്ന് വർഷം മുൻപ് ഒമാനിലെ ഒരു ഗ്യാരേജിൽ ജോലിക്ക്‌ വന്നതായിരുന്നു ദീപു.

ആദ്യം ജോലി ചെയ്തിരുന്ന ഗ്യാരേജിൽ നിന്നും മാസങ്ങളായി വേതനം ലഭിക്കാതെ ആയപ്പോൾ ദീപു അവിടെ നിന്നും ഇറങ്ങി പല ഗ്യാരേജുകളിലും പണി എടുത്തിരുന്നു. സമാനമായ അനുഭവം തന്നെയായിരുന്നു പലയിടത്തും ദീപുവിന് നേരിടേണ്ടി വന്നത്.

17567-1718085430-83027b9f-859b-45b3-8b07-183fa5f642f7


ദീപുവിന്‍റെ ഈ പ്രയാസങ്ങളും കിട്ടിയിരുന്ന വരുമാനവും നിലച്ചതോടെ വീട്ടുചെലവും അമ്മയെയും ദീപുവിന്‍റെ ‌ഏക സഹോദരൻ പ്രമോദ്‌ ആയിരുന്നു നോക്കിയിരുന്നത്‌. ഭാര്യയും രണ്ടു വയസ്സ്‌ പ്രായമുള്ള ഒരു കുഞ്ഞും ഉണ്ടായിരുന്ന ചേട്ടൻ ഖത്തറിൽ എയർപോർട്ടിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്.

വൃക്കകൾ തകരാറിലായി ചികിത്സാർത്ഥം നാട്ടിൽ വന്ന സഹോദരൻ ഡയാലിസിസ്‌ ചെയ്തു വരികയായിരുന്നു. ചേട്ടന്‍റെ അസുഖവും തന്‍റെ പ്രയാസവും കാരണം എങ്ങിനെയെങ്കിലും നാട്ടിലേക്ക്‌ തിരിക്കാൻ ദീപു ശ്രമം ആരംഭിച്ചു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ഇതിനായി രേഖകൾ ഇന്ത്യൻ എംബസി അധികൃതർ തയ്യാറാക്കുന്നതിനിടെ കഴിഞ്ഞ ആഴ്ച്ച ഹൃദയാഘതം വന്ന് ഏക സഹോദരൻ പ്രമോദ് മരിച്ചു

തുടർന്ന് കഴിഞ്ഞ കുറച്ചു നാളുകളായി വാദികബീറിലെ ഒരു ഗ്യാരേജിൽ ജോലി ചെയ്തു വരികയായിരുന്ന ദീപുവിന്‍റെ വിഷയം അവിടെയുള്ള വിഷ്ണു എന്ന ഒരു സുഹൃത്ത്‌ ആക്സിഡന്‍റസ് ആൻഡ് ഡിമൈസസ്‌ ഒമാൻ സെക്രട്ടറി ജാസ്മിൻ യൂസഫിന്‍റെ അടുത്ത്‌ അവതരിപ്പിക്കുകയായിരുന്നു.

ചേട്ടന്‍റെ മരണവും നാട്ടിൽ പോകാൻ കഴിയാത്ത അവസ്ഥയും എല്ലാം ദീപുവിനെ മാനസികമായി തളർത്തിയിരുന്നു. തുടർന്ന് എംബസിയുമായി ബന്ധപ്പെട്ട്‌ രേഖകൾ വളരെ പെട്ടെന്ന് ശരിയാക്കായി.

രേഖകൾ ശരിയായതോടെ ആക്സിഡന്‍റസ് ആൻഡ് ഡിമൈസസ് ഒമാൻ ഗ്രൂപ്പ് അംഗങ്ങളുടെ സഹായത്തോടെ യാത്രാ ടിക്കറ്റ് സംഘടിപ്പിച്ച്‌ ആക്സിഡന്‍റസ് ആൻഡ് ഡിമൈസസ് ഒമാൻ ചെയർമാൻ ഫിറോസ്‌ ചാവക്കാട്, സെക്രട്ടറി ജാസ്മിൻ യൂസഫ്‌ എന്നിവരുടെ സാന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ്‌ അംഗം ഡെന്നി ദീപുവിന് ടിക്കറ്റു കൈമാറി.

ഇന്നലെ പുലർച്ചയ്ക്ക്‌ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദീപു നാട്ടിലെത്തി.ഈ വിഷയത്തിൽ ഇടപെട്ട രാജീവ് അമ്പാടിക്കും ആക്സിഡന്‍റസ് & ഡിമൈസസ്‌ ഭാരവാഹികൾക്കും തനിക്ക് അഭയം തന്ന വിഷ്ണുവിനും സുഹൃത്തുകൾക്കും നാട്ടിലെത്തിയ ദീപു പ്രത്യേകം നന്ദി അറിയിച്ചു.


Also Read » 35 പേർ മരിക്കാനിടയാക്കിയ വൻ തീപിടിത്തമുണ്ടായ രാജ്‌കോട്ട് ടിആർപി അമ്യൂസ്‌മെൻ്റ് പാർക്കിന് ശരിയായ ലൈസൻസ് ഇല്ലായിരുന്നുവെന്ന് റിപ്പോർട്ട് ; അന്വേഷണം ആരംഭിച്ച് സംസ്ഥാന സർക്കാർ


Also Read » രാജ്യതലസ്ഥാനത്ത് താപനില 50 ഡിഗ്രിയിലേക്ക് ; ഡൽഹിയിൽ ജലക്ഷാമം രൂക്ഷമാകുന്നു , ജലം പാഴാക്കരുതെന്ന് സർക്കാർRELATED

English Summary : After Coming To Oman And Not Getting Proper Wages Deepu Finally Returned Home in Gulf


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

വിവാഹം കഴിഞ്ഞു ഒരു മാസം തികയും മുന്നെ ജോലിക്കായി ഒമാനിലെത്തി കൃത്യമായ വേതനം ലഭിക്കാതെ കഷ്ടത്തിലായ ദീപു അവസാനം നാട്ടിലേക്ക് മടങ്ങിയെതത്തി - https://www.flashnewsonline.com/f/kBRXLZr/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.78 MB / ⏱️ 0.0012 seconds.