ഗൾഫ് ഡെസ്ക് | | 1 minute Read
അസീർ പ്രവാസി സംഘം പത്തൊമ്പതാമത് വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പരിപാടിയുടെ ഭാഗമായി അസീറിൽ സുത്യർഹമായ സേവനമനുഷ്ഠിച്ച ആതുരസേവകരെ ആദരിച്ചു
പാട്ടിനും നൃത്തത്തിനുമൊപ്പം കലാകാരന്മാരുടെ വ്യത്യസ്തങ്ങളായ പരിപാടികളും, നാടിൻ്റെ തനിമകളിലെ അത്തപൂക്കളവും കെങ്കേമമായ സദ്യയും ഒപ്പം കസേര കളിയും ഉറിയടിക്കലുമെല്ലാം ഉത്സവ പ്രതീതി സൃഷ്ടിച്ചു
സാംസ്കാരിക സമ്മേളനം ജിദ്ദ നവോദയ സെക്രട്ടറി റഫീഖ് പത്തനാപുരം ഉദ്ഘാടനം ചെയ്തു. പത്തൊമ്പത് വർഷത്തിനിടയിൽ സംഘടന ജീവകാരുണ്യ - കാലാ-കായിക രംഗങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ അസീർ പ്രവാസി സംഘത്തിൻ്റെ പിന്നിട്ട പാതകൾ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് രക്ഷാധികാരി ബാബു പരപ്പനങ്ങാടി വിശദീകരിച്ചു.
കൊറോണ വാരിയേഴ്സിന് ആദരം എന്ന പരിപാടിയിൽ അസീർ മേഖലയിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന പതിമൂന്ന് നാഴ്സുമാരെ ആദരിച്ചു.
സംഘടനാ ആക്റ്റിംഗ് പ്രസിഡൻ്റ് താമരാക്ഷൻ ക്ലാപ്പന അദ്ധ്യക്ഷനായിരുന്ന ചടങ്ങിന് ജനറൽ സെക്രട്ടറി സുരേഷ് മാവേലിക്കര സ്വാഗതവും ജോ. ട്രഷറർ നിസാർ എറണാകുളം നന്ദിയും പറഞ്ഞു.
Also Read » സൗദി ദേശീയദിനമഘോഷിച്ച് പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ്.
Also Read » മലയാളി പ്രവാസി മദീനയിൽ വച്ച് അന്തരിച്ചു
English Summary : Asir Pravasi Sangam Celebrated Anniversary in Gulf