main

തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു ബഹ്റൈൻ കെഎംസിസി


മനാമ: പാർലിമെൻ്റ് തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ മുന്നേറ്റത്തിലും കേരളത്തിൽ യു ഡി എഫ് മുന്നണിയുടെ വിജയത്തിലും സന്തോഷം രേഖപ്പെടുത്തി കൊണ്ട് കെ എം സി സി ബഹ്റൈൻ സംഘടിപ്പിച്ച "വിജയാരവം " ആഘോഷപരിപാടികൾ ജനബാഹുല്യംകൊണ്ട് ശ്രദ്ധേയമായി.

17518-1717730088-83027b9f-859b-45b3-8b07-183fa5f642f7


ഓരോ പാർലിമെൻ്റ് മണ്ഡലങ്ങളും ഉൾപ്പെടുന്ന അതാത് ജില്ല കമ്മിറ്റികൾ കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ആഘോഷത്തിൽ പങ്കാളികളായി.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


കുട്ടികളും സ്ത്രീകളും നിറസാന്നിദ്ധ്യമായിരുന്ന സദസ്സിൽ വിജയാരവത്തിന് കലാപ്രകടനങ്ങളും കൊഴുപ്പേകി. കെ എം സി സി ബഹ്റൈൻ ഓർഗനൈസിംങ്ങ് സെക്രട്ടറി കെ പി മുസ്തഫ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ ഉദ്ഘാടനം നിർവ്വഹിച്ചു.

ആക്റ്റിംങ്ങ് പ്രസിഡൻ്റ് എ പി ഫൈസൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ശംസുദ്ധീൻ വെള്ളികുളങ്ങര മുൻ സംസ്ഥാന പ്രസിഡൻ് എസ് വി ജലീൽ, കോൺഗ്രസ്‌ നേതാവ് പ്രമോദ് കോട്ടപ്പള്ളി ആശംസകളർപ്പിച്ചു.

സംസ്ഥാന ഭാരവാഹികളായ ഷാഫി പറക്കട്ട, സലിം തളങ്കര, കെ കെ സി മുനീർ, ഷരീഫ് വില്ല്യാപ്പിള്ളി, റഫീഖ് തോട്ടക്കര, ഷാജഹാൻ പരപ്പൻപോയിൽ, ഗാഫുർ കൈപ്പ മംഗലം, ടിപ്പ് ടോപ് ഉസ്മാൻ എന്നിവർ സന്നിഹിതരായിരുന്നു. സെക്രട്ടറി ഒ കെ കാസിം നന്ദിയും രേഖപ്പെടുത്തി.


Also Read » തെരഞ്ഞെടുപ്പ് വിജയം ആഘോഷമാക്കി ഓവർസീസ് ബിജെപി കേരളാ ചാപ്റ്റർ അയർലണ്ട്


Also Read » കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഈദ് കപ്പ് 2024 - സ്നാക്ക്സ് കോമ്പറ്റിഷൻ



RELATED

English Summary : Bahrain Kmcc Celebrates Election Victory in Gulf


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0902 seconds.