വെബ് ഡെസ്ക്ക് | | 1 minute Read
ബഹ്റൈൻ പ്രതിഭ മനാമ യൂണിറ്റിന്റെ നേതൃത്വത്തിൽ യൂണിറ്റിലെ വനിതകളുടെ സംഗമവും പാരന്റിംഗ് ക്ലാസും പ്രതിഭ ഹാളിൽ വെച്ച് സംഘടിപ്പിച്ചു.
ദീപ്തി രാജേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ അശ്വിനി സജിത് അധ്യക്ഷയായിരുന്നു.
പ്രശസ്ത കൗൺസിലിങ് സൈക്കോളജിസ്റ്റും പിജിഫ് ന്റെ ജനറൽ സെക്രട്ടറിയുമായ വിമല ട്രീസ തോമസ് പാരന്റ്റിങ് ക്ലാസ് കൈകാര്യം ചെയ്തു .
ചടങ്ങിൽ ബഹ്‌റൈൻ പ്രതിഭ വനിതാ വേദി സെക്രട്ടറി റീഗ പ്രതീപ്, മേഖല വനിതവേദി ചാർജുള്ള സഖാവ് സുജിത രാജൻ, ബഹ്‌റൈൻ പ്രതിഭ ജനറൽ സെക്രട്ടറി പ്രതീപ് പത്തേരി എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.
വളരെ മികച്ച രീതിയിലുള്ള ക്ലാസ് എടുത്ത വിമല തോമസ്സിനുള്ള ഉപഹാരം റീഗ പ്രതീപ് കൈമാറി. ഹേന മുരളികൃഷ്ണൻ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു
Also Read » ബഹ്റൈൻ പ്രതിഭ 29 മനാമ മേഖല സമ്മേളനം
Also Read » ബഹ്‌റൈൻ പ്രതിഭ -സ്വരലയ ഒരുക്കിയ ‘എങ്ങനെ നീ മറക്കും’ ഗാനാഞ്ജലി
English Summary : Bahrain Prathibha Bahrain Malayalam News in Gulf