main

ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ച് കയ്യടി നേടി ബഹ്‌റൈനിലെ മലയാളി മുത്തശ്ശി


മനാമ : ആഗ്രഹങ്ങൾ നേടിയെടുക്കാൻ പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ബഹ്റൈൻ മലയാളിയായ പ്രസന്നാ ചന്ദ്രമോഹൻ. ഭരതനാട്യ അരങ്ങേറ്റമെന്ന തൻ്റെ സ്വപ്നം സാക്ഷാത്കരി ഇവരെ തേടിയെത്തുന്നത് അഭിനന്ദന പ്രവാഹം.

ബഹ്‌റൈനിൽ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി ചന്ദ്രമോഹനന്റെ ഭാര്യയാണ് റിട്ടയേർഡ് ഉദ്യോഗസ്‌ഥ കൂടിയായ പ്രസന്നാ ചന്ദ്രമോഹൻ.

17489-1717428676-83027b9f-859b-45b3-8b07-183fa5f642f7


പൂനയിൽ ദീർഘകാലം സർക്കാർ സർവീസിലായിരുന്ന ഇവർ മൂന്ന് വർഷം മുൻപാണ് റിട്ടയർമെന്റിനു ശേഷം ഭർത്താവിനോടൊപ്പം ബഹ്റൈനിലെത്തിയത്.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ബഹ്‌റൈനിലെത്തിയതിന് പിന്നാലെ കുട്ടിക്കാലം മുതൽ മനസ്സിൽ താലോലിച്ച നൃത്തം എന്ന സ്വപ്നം വീണ്ടും പൊട്ടിമുളച്ചു. ഇക്കാര്യം കുടുംബാംഗങ്ങളുമായി പങ്കുവെച്ചു. ഭർത്താവും മക്കളും മരുമക്കളും പേരക്കുട്ടിയും അടക്കം എല്ലാവരും പൂർണ്ണ പിന്തുണയുമായി എത്തിയതോടെ നിരവധി നൃത്ത വിദ്യാർഥികൾക്ക് ഗുരുവായിട്ടുള്ള ഷീന ചന്ദ്രദാസിന്റെ അടുത്തെത്തി കാര്യം അവതരിപ്പിച്ചു.

ഷീനയുടെ നൃത്ത വിദ്യാലയത്തിൽ 45 വയസ്സുകാരിയായ ഷൈനാ അബ്ദുൽ ഹക്കിം പരിശീലനം നേടുന്നുണ്ടായിരുന്നു. അവർക്കൊപ്പം പ്രസന്നയും കൂടി ചേർന്നപ്പോൾ മൂന്ന് വർഷത്തെ പരിശീലനത്തിന് ശേഷം ഇത്തവണത്തെ അരങ്ങേറ്റത്തിനുള്ള കുട്ടികൾക്കൊപ്പം ഇവരെ രണ്ടു പേരെയും വേദിയിൽ അവതരിപ്പിക്കുവാൻ തീരുമാനിക്കുകയായിരുന്നു.

മക്കൾ നൃത്തപരിശീലനം ആരംഭിച്ചതോടെയാണ് ഷൈന നൃത്തം പഠിക്കാൻ തീരുമാനിച്ചത്. പ്രസന്ന കൂടി ടീമിൽ ചേർന്നതോടെ മക്കൾക്കും പേരക്കുട്ടികളോളം പ്രായമുള്ള 'കൂട്ടുകാരികൾ 'ക്കൊപ്പമായി പിന്നെ പരിശീലനം.

അരങ്ങേറ്റ ദിവസം തീരുമാനിച്ചത് മുതൽ പിന്നെ പരിശീലത്തിന് ഒരു കുറവും വരുത്താതെ രണ്ടു വിദ്യാർഥികളും നന്നായി പരിശ്രമിച്ചിരുന്നു എന്ന് അധ്യാപിക ഷീന ചന്ദ്രദാസ് പറഞ്ഞു.

ഭർത്താവും മകളും 12 വയസ്സുകാരിയായ പേരമകൾക്കും ഒപ്പമാണ് പ്രസന്ന അരങ്ങേറ്റം കുറിക്കാൻ എത്തിച്ചേർന്നത്. അരങ്ങേറ്റം കഴിഞ്ഞുവെങ്കിലും നൃത്തപഠനം തുടരുവാൻ തന്നെയാണ് ഈ രണ്ടു കലാകാരികളുടെയും തീരുമാനം.


Also Read » കാനഡയിലെ ഡ്രാഗൺ ബോട്ട് ഫെസ്റ്റിവലിൽ വെങ്കല മെഡൽ നേടി മലയാളി ടീം


Also Read » ശശികലയ്ക്ക് മുന്നിൽ വാതിൽ കൊട്ടിയടച്ച് എഐഎഡിഎംകെ : പാർട്ടിയിൽ തിരിച്ചെടുക്കില്ലെന്ന് മുൻ മന്ത്രി ഡി ജയകുമാർ



RELATED

English Summary : Bahrain S Malayali Grandmother Won Applause For Her Debut In Bharatnatyam in Gulf


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

ആഗ്രഹങ്ങൾ നേടിയെടുക്കാൻ പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ബഹ്റൈൻ മലയാളിയായ പ്രസന്നാ ചന്ദ്രമോഹൻ - https://www.flashnewsonline.com/f/kBZxv1B/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.1192 seconds.