main

സൗദിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി വേണു (54 ) മരിച്ചു

ജിദ്ദ: സൗദിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. കൊണ്ടോട്ടി മുതുവല്ലൂർ നീറാട് സ്വദേശി കുണ്ടറക്കാടൻ വേണു (54 )ആണ് മരിച്ചത്.

11480-1694959909-add-a-subheading-5


🔔 Follow Us
YouTube
   
Read FlashNewsOnline on Google News


ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

യാംബുവിൽ നിന്നും ജിദ്ദയിലേക്ക് സൗദി റെഡിമിക്സ് കമ്പനിയുടെ സിമന്റ് മിക്‌സുമായി ഇദ്ദേഹം ഓടിച്ചു വരികയായിരുന്ന ലോറി ജിദ്ദയിൽ നിന്നും 230 കിലോമീറ്റർ അകലെ റാബഖിനടുത്ത് മസ്ദൂറ എന്ന സ്ഥലത്ത് വെച്ച് മറ്റൊരു ട്രൈലറുടെ പിറകിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തിൽ ഇദ്ദേഹം ഓടിച്ചിരുന്ന ലോറി പൂർണമായും കത്തി നശിച്ചു. ശനിയാഴ്ച്ച രാത്രി സംഭവിച്ച അപകടത്തിൽ വേണുവിന്റെ മൃതദേഹവും ഏറെക്കുറെ കത്തിക്കരിഞ്ഞ നിലയിലാണ്.

നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽ തന്നെ സംസ്കരിക്കാനുള്ള തയ്യാറെടുപ്പുകൾ നടന്നുവരുന്നതായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ് കൺവീനർ മുഹമ്മദ്‌കുട്ടി പാണ്ടിക്കാട് അറിയിച്ചു.


Also Read » ചെന്നൈ-ബെംഗളൂരു ദേശീയപാതയ്ക്കു സമീപമുണ്ടായ വാഹനാപകടത്തിൽ ഏഴ് സ്ത്രീകൾക്ക് ദാരുണാന്ത്യം


Also Read » ചിത്രദുർഗയിലുണ്ടായ വാഹനാപകടത്തിൽ നാലുമരണം


RELATED

English Summary : Car Accident In Saudi A Native Of Malappuram Kondotti Died in Gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.79 MB / ⏱️ 0.0473 seconds.