ഗൾഫ് ഡെസ്ക് | | 1 minute Read
മനാമ: ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീണ തൃശൂർ ഒല്ലൂർ കുട്ടനല്ലൂർ പെരിഞ്ചേരിക്കാരൻ വീട്ടിൽ ഔസേപ്പ് ഡേവിസ്(58) ഇന്ന് കാലത്ത് സൽമാനിയ മെഡിക്കൽ സെന്ററിൽ വെച്ച് നിര്യാതനായി.
എവറസ്റ്റ് മെക്കാനിക്കൽ കമ്പനിയിലെ ജീവനക്കാരനായിരുന്നു. അഞ്ചു ദിവസങ്ങൾക്ക് മുൻപാണ് സിഞ്ചിലെ അൽ അഹ്ലി സ്റ്റേഡിയത്തിൽ ഫുട്ബോള് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് അബോധാവസ്‌ഥയിലായത്.
പിന്നീട് സൽമാനിയ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നുവെങ്കിലും ബോധം തിരിച്ചു കിട്ടിയിരുന്നില്ല.
നാട്ടിൽ ആയിരുന്ന ഭാര്യ ലിജി ബഹ്റൈനിലേക്ക് സന്ദർശക വിസയിൽ എത്തിയിരുന്നു.
ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഹെൽപ്പ് ലൈൻ ടീമിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോവുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.
Also Read » അന്തർ ജില്ലാ ഫുട്ബോൾ ടൂർണമെന്റിൽ ജേഴ്സി പ്രകാശനം ചെയ്തു
Also Read » ദേശീയ ഫുട്ബോൾ മത്സരങ്ങളിൽ റഫറി ആകാനുള്ള യോഗ്യത നേടി മാവൂർ സ്വദേശി ജസീം
English Summary : Expatriate Who Collapsed During A Football Match Passed Away In Bahrain in Gulf