ഗൾഫ് ഡെസ്ക് | | 1 minute Read
മസ്കത്ത്: രാജ്യത്തെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. അനിഷ്ടസംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇസ്ക്കി, മുദൈബി, ബഹ്ല തുടങ്ങിയ സ്ഥലങ്ങളിലാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്.
പലയിടത്തും ആലിപ്പഴവർഷവും വാദികൾ നിറഞ്ഞൊഴുകുകയും ചെയ്തു. മഴ കിട്ടിയ സ്ഥലങ്ങളിലെല്ലാം രാവിലെ മുതൽക്കേ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു.
ഉച്ചക്ക് ശേഷമാണ് മഴ കോരിച്ചൊരിഞ്ഞത്. ഉൾപ്രദേശങ്ങളിൽ റോഡുകളിൽ വെള്ളം കയറി നേരിയ തോതിൽ ഗതാഗത തടസ്സവും നേരിട്ടു.
Also Read » ഖത്തർ വിസ സർവിസ് സെൻ്റർ സേവനങ്ങൾക്ക് ഹോട് ലൈൻ നമ്പർ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം
Also Read » കലാലയം സാംസ്കാരികവേദിയുടെ പ്രവാസി സാഹിത്യോത്സവ് പോസ്റ്റർ പ്രകാശനം ചെയ്തു
English Summary : Heavy Rain Continues Oman in Gulf