main

''ഇന്‍_സൈറ്റ്'2024'' :വിദ്യാര്‍ഥി യുവജന ശാക്തീകരണം ലക്ഷ്യം വെച്ചുകൊണ്ടുള്ള തുടര്‍ പഠന കോഴ്സിന് തുടക്കം കുറിച്ചു


പുത്തൂര്‍ പള്ളിക്കല്‍: സലാമത്ത് നഗര്‍ മഹല്ലിന്‍റെ കീഴില്‍ വിദ്യാര്‍ഥി യുവജന ശാക്തീകരണം ലക്ഷ്യം വെച്ചുകൊണ്ടുള്ള തുടര്‍ പഠന കോഴ്സിന് തുടക്കം കുറിച്ചു.

17550-1717923073-img-20240609-wa0014


മത ഭൗതിക ശാസ്ത്ര സാങ്കേതിക ചരിത്ര ഭൂമികയിലൂടെ സഞ്ചരിച്ച് ആത്മീയവും ഭൗതികവുമായ ഒരു തിരിച്ചറിവ് നല്‍കുന്ന ''ഇന്‍സൈറ്റ്'2024'' എന്ന കോഴ്സിന് പ്രമുഖ പണ്ഡിതനും ഉയര്‍ന്ന മോട്ടിവേഷന്‍ വിദഗ്ധനുമായ ശ്രീ: ഇ. എം. അമീന്‍ പ്രഥമ ക്ളാസ്സെടുത്തു ഉദ്ഘാടനം നിര്‍വഹിച്ചു.

മഹല്ല് പ്രസിഡണ്ട് പി. കെ. അബ്ദുസ്സലാം സ്വാഗതം പറഞ്ഞു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ക്ളാസ്സിന്‍റെ ആമുഖമെന്ന നിലയില്‍ ഹസന്‍ കോയ ദേവതിയാലും കെ. വി. സഗീര്‍ അഹമ്മദും നടത്തിയ ഐസ്ബ്രേകിങ് പ്രോഗ്രാം കുട്ടികള്‍ക്ക് ആവേശവും ഏറെ ശ്രദ്ധേയവുമായി.

തുടക്കത്തില്‍ തന്നെ എഴുപതോളം കൗമാര യുവത പഠിതാക്കളാല്‍ സമ്പന്നമായ ക്ളാസ് വേറിട്ടൊരു അനുഭവവും പഠന രീതിയുമായിരുന്നെന്ന് പഠിതാക്കളില്‍ പലരും പങ്ക് വച്ചു.

സലാമത്ത് നഗര്‍ മഹല്ല് നിവാസികള്‍ക്ക് മാത്രമല്ല, പരിസര പ്രദേശത്തുള്ള ഏതൊരു മഹല്ലിലെ വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും ആഗ്രഹമുണ്ടെങ്കില്‍ പങ്കെടുക്കാന്‍ വിധത്തിലാണ് കോഴ്സ് ക്രമപ്പെടുത്തിയതെന്ന് വിദ്യാഭ്യാസ മേഖലയില്‍ ഏറെകാലം സേവന പരിചയമുള്ള റിടേര്‍ഡ് അധ്യാപകനും കൂടിയായ മഹല്ല് പ്രസിഡണ്ട് പറഞ്ഞു.

പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ പി. മൊയ്ദീന്‍ കോയ നന്ദി പറഞ്ഞു.


Also Read » കീം 2024 : സംശയ നിവാരണത്തിനും അന്വേഷണത്തിനും കൺട്രോൾ റൂം ആരംഭിച്ചു


Also Read » അയർലണ്ടിൽ മലയാളി യുവതി പ്രസവത്തെ തുടര്‍ന്ന് മരണപ്പെട്ടു



RELATED

English Summary : In Site 2024 Continuing Course Launched in Gulf


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

''ഇന്‍_സൈറ്റ്'2024'' :വിദ്യാര്‍ഥി യുവജന ശാക്തീകരണം ലക്ഷ്യം വെച്ചുകൊണ്ടുള്ള തുടര്‍ പഠന കോഴ്സിന് തുടക്കം കുറിച്ചു - https://www.flashnewsonline.com/f/kr2_wOr/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.1606 seconds.