ഗൾഫ് ഡെസ്ക് | | 1 minute Read
മനാമ: ജപ്പാനിലെ ടോക്കിയോയിൽ വച്ച് നടന്ന പതിനാറാമത് ലോക ഷോട്ടോകാൻ കരാട്ടെ ഫെഡറേഷൻ ചാമ്പ്യൻഷിപ്പിൽ മലയാളി വിദ്യാർത്ഥിയ്ക്ക് വെങ്കല മെഡൽ . മനാമ ഇന്ത്യൻ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ആദിത്യ സനിൽ കുറുപ്പ് .
മലയാളികളായ സനിൽ കുറുപ്പിന്റെയും നീതു സനിലിന്റെയും മകൻ ആദിത്യയും അനോജ് കമലാസനന്റെയും ഷാനി അനോജിന്റെയും മകൻ ഗണേശും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, ഇസി അംഗം-സ്പോർട്സ് രാജേഷ് എം എൻ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ വിദ്യാർത്ഥികളുടെ മികച്ച പ്രകടനത്തെ അഭിനന്ദിച്ചു.
Also Read » സൗദി ദേശീയ ഗെയിംസ് : ബാഡ്മിന്റണില്‍ മലയാളി വിദ്യാർത്ഥിക്ക് സുവർണനേട്ടം
Also Read » കാനഡയിൽ മലയാളി വിദ്യാർത്ഥി വിഷ വാതകം ശ്വസിച്ച് മരണമടഞ്ഞു
English Summary : Isb Student Wins Bronze In World Karate Championship in Gulf