ദിനൂപ് ചേലേമ്പ്ര | | 1 minute Read
കുവൈത്ത് സിറ്റി: കുവൈത്തിലെ കാസർകോട് ജില്ലക്കാരുടെ പൊതുവേദിയായ കെ.ഇ.എ സംഘടിപ്പിക്കുന്ന കാസർകോട് ഉത്സവ് 2023ന്റെ പോസ്റ്റർ പ്രകാശനം മെട്രോ മെഡിക്കൽ ഗ്രൂപ് സി.ഇ.ഒ ഹംസ പയ്യന്നൂർ പ്രോഗ്രാം ജനറൽ കൺവീനർ ശ്രീനിവാസന് നൽകി നിർവഹിച്ചു.
കെ.ഇ.എ കേന്ദ്ര പ്രസിഡന്റ് രാമകൃഷ്ണൻ കള്ളാർ, ജനറൽ സെക്രട്ടറി ഹമീദ് മധൂർ, ട്രഷറർ അസീസ് തളങ്കര, ചീഫ് കോഓഡിനേറ്റർ ഹനീഫ പലായി, ചീഫ് പാട്രൺ സത്താർ കുന്നിൽ, പ്രോഗ്രാം ജോയന്റ് കൺവീനർമാരായ സുരേന്ദ്രൻ മുങ്ങത്ത്, സമീയുല്ല, മീഡിയ കൺവീനർ റഫീഖ് തുടങ്ങിയവർ സംബന്ധിച്ചു.
കാസർകോട് ഉത്സവ് 2023 ഡിസംബർ എട്ടിന് അബ്ബാസിയ അസ്പയർ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിക്കും.
വിവിധയിനം മത്സരങ്ങളും കലാപരിപാടികളും നടക്കും. ഗായകൻ ദീപക് നായർ, ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം ഇമ്രാൻ ഖാൻ, സൂപ്പർ 4 & സ്കോഡ ഡെക്കാൻ ബീറ്റ്സ് ഫെയിം കീർത്തന എന്നിവർ പങ്കെടുക്കും.
Also Read » അടൂർ അസോസിയേഷൻ ഖത്തർ ചാപ്റ്റർ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ പോസ്റ്റർ പ്രകാശനം
Also Read » കലാലയം സാംസ്കാരികവേദിയുടെ പ്രവാസി സാഹിത്യോത്സവ് പോസ്റ്റർ പ്രകാശനം ചെയ്തു
English Summary : Kea Kasargode Utsav Poster Publication in Gulf