ഗൾഫ് ഡെസ്ക് | | 1 minute Read
കുവൈറ്റിലെ ആരോഗ്യ പ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ കെ.എം.എഫ് കുവൈറ്റ് ഒരുക്കിയ "ഹൃദ്യം-2023" ആസ്പൈർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ അബ്ബാസിയൽ വെച്ച് നടന്നു.
കെഎംഎഫ് അംഗങ്ങളും കുടുംബാങ്ങളും ചേർന്ന് അണിയിച്ചൊരുക്കിയ വർണ്ണാഭമായ കലാപരിപാടികളോടെ ആരംഭിച്ച സാസ്കാരിക മേളയുടെ പൊതുസമ്മേളനം ഇന്ത്യൻ എംബസി സെകന്റ് സെക്രട്ടറി നിഖിൽ കുമാർ ഉദ്ഘാടനം ചെയ്തു.
പ്രസിഡ്ന്റ് ഗീതാ സുദർശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യാതിഥി പെരിന്തൽമണ്ണ എംഇഎസ് മെഡികൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ തലവൻ ഡോ:മുബാറക് സാനി മുഖ്യ പ്രഭാഷണം നടത്തി.
പരിപാടിയുടെ സോവനീർ ഇന്ത്യൻ എംബസി സെകന്റ് സെക്രട്ടറി നിഖിൽ കുമാർ ഡോ:മുബാറക് സാനിക്ക് കൈമാറി പ്രകാശനം നിർവ്വഹിച്ചു.
ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം വൈസ് പ്രസിഡന്റ് ഡോ:സജ്നാ മൊഹമ്മദ്, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം മുൻ പ്രസിഡന്റ് ഡോ:അമീർ അഹമ്മദ്, കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഫാർമ്മസിസ്റ്റ് കൺസൾട്ടന്റ് കാതരം ഷാജഹാൻ, കലാ ജനറൽ സെക്രട്ടറി രജീഷ് ഇ എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു.
ജനറൽ സെക്രട്ടറി ബിൻസിൽ വർഗ്ഗീസ് സ്വാഗതമാശംസിച്ച ചടങ്ങിന് പരിപാടിയുടെ ജനറൽ കൺവീനർ ജോർജ്ജ് ജോൺ നന്ദി അറിയിച്ചു.
സാംസ്കാരിക സമ്മേളനത്തെ തുടർന്ന് പ്രശസ്ത പിന്നണി ഗായകരായ അൻവർ സാദത്ത്, ചിത്ര അരുൺ എന്നിവർ അണിയിച്ചൊരുക്കിയ ഗാനസന്ധ്യ പരിപാടിയെ ഏറെ വർണാഭമാക്കി.
കുവൈറ്റിലെ പൊതുമേഖലയിലും സ്വകാര്യമേഖലയിലും ജോലി ചെയ്യുന്ന ആയിരത്തിലധികം മലയാളികളായ ആരോഗ്യപ്രവർത്തകരാണ് പരിപാടിയിൽ സംബന്ധിക്കാൻ എത്തിച്ചേർന്നത്.
Also Read » കെഎംഎഫ് കുവൈറ്റ് മെഗാ സാംസ്കാരിക മേള "ഹൃദ്യം 2023 " സെപ്റ്റംബർ 15ന്
English Summary : Kmf Kuwait in Gulf