ഗൾഫ് ഡെസ്ക് | | 1 minute Read
ഷാർജയിൽ മണൽകൂനകൾ കയറുന്നതിനിടെയുണ്ടായ അപകടത്തിൽ ഏഷ്യൻ പൗരനായ ഒരാൾ മരണപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ഷാർജ പോലീസ് അറിയിച്ചു.
മഴയുള്ള കാലാവസ്ഥ ആസ്വദിക്കാൻ ധാരാളം പൊതുജനങ്ങൾ അവധി ദിവസങ്ങളിൽ മരുഭൂമിയിലേക്ക് പോകാറുണ്ടെന്നും മണൽ കുന്നുകളിൽ സവാരി ചെയ്യുകയും തെറ്റായ പ്രവർത്തനങ്ങളിൽ യുവാക്കൾ ഏർപ്പെടുമ്പോൾ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുകയും ചെയ്യുകയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി.
ശൈത്യകാലത്ത് കുടുംബങ്ങൾ അവരുടെ ഫോർ വീലറുമായോ മോട്ടോർ സൈക്കിളുമായോ കാലാവസ്ഥ ആസ്വദിക്കാൻ പോകുന്ന പതിവുണ്ട്. സുരക്ഷ ഒരു പൊതു ഉത്തരവാദിത്തമാണെന്നും എല്ലാവരും സുരക്ഷാ ചട്ടങ്ങൾ പാലിക്കണമെന്നും ഷാർജ പോലീസ് പറഞ്ഞു.
Also Read » ഒമാനിൽ വാഹനാപകടത്തിൽ ആറു പേർ മരിച്ചു ; ഒരാൾക്ക് പരിക്ക്
Also Read » ഡബ്ലിനിലെ ഫിൻഗ്ലാസ്സിൽ വെടിവെപ്പിൽ ഒരാൾ മരിച്ചു
English Summary : Man Dies In Desert Riding Accident In Sharjah in Gulf