main

ഖത്തര്‍ ടൂറിസം പുരസ്‌കാരങ്ങള്‍ക്കായുള്ള നോമിനേഷനുകള്‍ സമര്‍പ്പിക്കാം ; അവസാന തിയ്യതി ഓഗസ്റ്റ് 8


ദോഹ : ഖത്തറിന്റെ ടൂറിസം മേഖലയില്‍ മികച്ച സേവനം കാഴ്ചവെക്കുന്നവര്‍ക്ക് നൽകി വരുന്ന രണ്ടാമത് ഖത്തര്‍ ടൂറിസം പുരസ്‌കാരങ്ങള്‍ക്കായുള്ള നോമിനേഷനുകള്‍ സമര്‍പ്പിക്കാൻ അവസരം. ഓഗസ്റ്റ് 8 വരെയാണ് സമയപരിധി.

വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷനുമായി (യുഎന്‍ഡബ്ല്യുടിഒ) സഹകരിച്ചാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.

17563-1718080198-83027b9f-859b-45b3-8b07-183fa5f642f7


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ടൂറിസം, ആതിഥേയ മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കും സംരംഭകര്‍ക്കും വ്യക്തികള്‍ക്കുമാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നതെന്ന് ഖത്തര്‍ ടൂറിസത്തിലെ ടൂറിസം ഡവലപ്‌മെന്റ് വിഭാഗം മേധാവി ഒമര്‍ അല്‍ ജാബര്‍, യുഎന്‍ ടൂറിസം ടെക്‌നിക്കല്‍ കോ-ഓപ്പറേഷന്‍ ആന്‍ഡ് സില്‍ക്ക് റോഡ് ഡയറക്ടര്‍ ജെയ്മി.ഐ.മായകി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദമാക്കി.

സമഗ്രത, പ്രകടനം, പുതുമ എന്നിവയിലൂന്നിയാണ് രണ്ടാമത് ടൂറിസം പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. 7 പ്രധാന വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.

ഇത്തവണ സേവന മികവ്, ഗ്യാസ്‌ട്രോണമിക് (പാചകശാസ്ത്രം)അനുഭവങ്ങള്‍, സുപ്രധാന ആകര്‍ഷണങ്ങളും പ്രവര്‍ത്തനങ്ങളും, ലോകോത്തര ഇവന്‍രുകള്‍, ഡിജിറ്റല്‍ ഫൂട്ട്പ്രിന്റ്, സ്മാര്‍ട്-സുസ്ഥിര ടൂറിസം, കമ്യൂണിറ്റി ലീഡര്‍ഷിപ്പ് എന്നിങ്ങനെയാണ് 7 വിഭാഗങ്ങള്‍. പുരസ്‌കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും നോമിനേഷനുകള്‍ സമര്‍പ്പിക്കുന്നതിനും : https://www.qatartourism.com/en/qatar-tourism-awards

കഴിഞ്ഞ വര്‍ഷം 7 പ്രധാന വിഭാഗങ്ങളിലായി അന്‍പതിലധികം പുരസ്‌കാരങ്ങളാണ് നല്‍കിയത്. ഖത്തറിലെ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളികളുടെ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ പുരസ്‌കാരം ലഭിച്ചിരുന്നു.


Also Read » ആർക്കിടെക്ചർ/മെഡിക്കൽ /മെഡിക്കൽ അനുബന്ധ കോഴ്‌സുകളിൽ അപേക്ഷ സമർപ്പിക്കാൻ വീണ്ടും അവസരം


Also Read » 'ഇടീം മിന്നലും' ഫസ്റ്റ് ലുക്ക്‌ മോഷൻ പോസ്റ്റർ റിലീസായി... ചിത്രം ഓഗസ്റ്റ് മാസം തിയേറ്ററുകളിൽ എത്തും...



RELATED

English Summary : Nominations For Qatar Tourism Awards Can Be Submitted in Gulf


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

ഖത്തറിന്റെ ടൂറിസം മേഖലയില്‍ മികച്ച സേവനം കാഴ്ചവെക്കുന്നവര്‍ക്ക് നൽകി വരുന്ന രണ്ടാമത് ഖത്തര്‍ ടൂറിസം പുരസ്‌കാരങ്ങള്‍ക്കായുള്ള നോമിനേഷനുകള്‍ സമര്‍പ്പിക്കാൻ അവസരം - https://www.flashnewsonline.com/f/k-xlqpV/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.1705 seconds.