main

ഒ.ഐ.സി.സി കോഴിക്കോട് ജില്ല റിയാദ് 'സ്നേഹ സമർപ്പണം' സൗദി ദേശീയ ദിനാഘോഷവും, അംഗത്വ കാർഡ് വിതരണവും നടത്തി


റിയാദ്: ഒ.ഐ.സി.സി കോഴിക്കോട് ജില്ല റിയാദ് കമ്മിറ്റി ഇന്ദിരാജി സ്നേഹ ഭവനപദ്ധതി സമർപ്പണവും, 73-ാം മത് സൗദി ദേശീയ ദിനാഘോഷവും, ഒ.ഐ.സി.സി അംഗത്വ കാർഡ് വിതരണവും ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി.

11793-1695907545-fb-img-1695907361616

കോഴിക്കോട് ജില്ല റിയാദ് ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ എല്ലാ മണ്ഡലങ്ങിളിലുമായി നിർമ്മിച്ച് നൽകുന്ന 'ഇന്ദിരാജി സ്നേഹഭവന പദ്ധതി'യുടെ മൂന്നാമത്തെ വീടിന്റെ സമർപ്പണ ആഘോഷങ്ങൾക്കും, സൗദി ദേശീയദിന ആഘോഷങ്ങൾക്കും തുടക്കം കുറിച്ച് ഗ്ലോബൽ കമ്മിറ്റി മിഡിൽ ഈസ്റ്റ് കൺവീനർ റഷീദ് കൊളത്തറ കേക്ക് മുറിച്ച് മധുരം പങ്കിട്ടു. ഭവന പദ്ധതിയുടെ രൂപരേഖ ഇന്ദിരാജി ഭവന പദ്ധതി കൺവീനർ മോഹൻദാസ് വടകരയിൽ നിന്ന് ഗ്ലോബൽ കമ്മിറ്റി മെംബർ ശിഹാബ് കൊട്ടുകാട് ഏറ്റുവാങ്ങി,ജില്ലയിൽ നിർമ്മിച്ച് കൊണ്ടിരിക്കുന്ന ഭവന പദ്ധതികളുടെ വീഡിയോ പ്രദർശനവും ചടങ്ങിൽ നടന്നു.

ഒ.ഐ.സി.സി അംഗത്വ ഉൽഘാടനം സെൻട്രൽ കമ്മിറ്റി ട്രഷററും റിയാദിലെ മെംബർഷിപ്പ് ക്യാമ്പയിൻ കൺവീനറുമായ നവാസ് വെള്ളിമാട്കുന്ന് മുതിർന്ന മുൻ കോൺഗ്രസ്സ് നേതാവും ഐ.എൻ.ടി.യു.സി നേതാവുമായിരുന്ന പിഎം സാദിരിക്കോയയുടെ മകൾ സജ്ന ഇബ്രാഹിമിന് നൽകി കൊണ്ട് നിർവ്വഹിച്ചു. കോഴിക്കോട് ജില്ല റിയാദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുന്നൂറിൽപരം അംഗങ്ങളെ ചേർക്കുകയും അവർക്കുള്ള മെംബർഷിപ്പ് കാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു.


🔔 Follow Us
YouTube
   
Read FlashNewsOnline on Google News


ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

സൗദി അറേബ്യയുടെ 73-ാം മത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക പരിപാടി സെൻട്രൽ കമ്മിറ്റി ആക്റ്റിംഗ് പ്രസിഡന്റ് ഷംനാദ് കരുനാഗപള്ളി ഉൽഘാടനം ചെയ്തു. കോഴിക്കോട് ജില്ല പ്രസിഡന്റ് ഹർഷാദ് എം.ടി അധ്യക്ഷനായി. പ്രോഗ്രാം കൺവീനർ ഒമർ ഷരീഫ് ആമുഖ പ്രസംഗം നടത്തി, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ മുഖ്യപ്രഭാഷണവും, എംബസി സ്കൂൾ അധ്യാപിക മൈമുന ടീച്ചർ, ഗ്ലോബൽ കമ്മിറ്റി മെംബർ നൗഫൽ പാലക്കാടൻ, നാഷണൽ സെക്രട്ടറി സിദ്ധീഖ് കല്ലുപറമ്പൻ, സെൻട്രൽ കമ്മിറ്റി വൈ: പ്രസിഡന്റുമാരായ രഘുനാഥ് പറശ്ശിനിക്കടവ്, സലീം കളക്കര, കോഴിക്കോട് ജില്ല ഭാവരാഹികളായ ഷഫാദ് അത്തോളി,ശിഹാബ് അടിവാരം,സാദിഖ് വലിയപറമ്പ്,ജോൺ കക്കയം, മാസിൻ ചെറുവാടി, ഷമീം എൻ.കെ, ജില്ലാ പ്രസിഡന്റുമാരായ സജീർ പുന്തുറ, ബാലു കുട്ടൻ, സലാം ഇടുക്കി, സുരേഷ് ശങ്കർ, ബഷീർ കോട്ടയം, അമീർ പട്ടണത്ത്, സജി മഠത്തിൽ, സുഗതൻ നൂറനാട്, സലീം ആർത്തിയിൽ, നിഷാദ് ആലംകോട്, അലക്സ് കൊട്ടാരക്കര, ജോൺസൺ എറണാകുളം തുടങ്ങിയവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി അശ്റഫ് മേച്ചേരി സ്വാഗതവും, റഫീഖ് എരഞ്ഞിമാവ് നന്ദിയും പറഞ്ഞു.

ചടങ്ങിൽ സിനിമ പിന്നണി ഗായകൻ നസീർ മിന്നലെയുടെ നേതൃത്വത്തിൽ നടന്ന ഗാനവിരുന്ന് ചടങ്ങിന് മാറ്റ് കൂട്ടി,അൽത്താഫ് കാലിക്കറ്റ്,ജലീൽ കൊച്ചിൻ, റഹീം ഉപ്പള, ഹർഷാദ് എം.ടി,ഷിജു കൊട്ടാങ്ങൽ, അനാമിക സുരേഷ്, ഫിദ ബഷീർ, അനാറ റഷീദ്, അക്ഷയ് സുധീർ, ലിനറ്റ് സ്കറിയ, ഷഹിയ ഷിറാസ്, അഞ്ചലി സുധീർ, സഫ ഷിറാസ് എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു, നേഹ റഷീദ്, ദിയ റഷീദ്, സെൻഹ ഫസീർ എന്നിവർ അവതരിപ്പിച്ച ഡാൻസുകൾ സദസ്സിന് നവ്യാനുഭവമായി.

യൂസഫ് കൊടിയത്തൂർ,ഇഖ്ബാൽ കുറ്റ്യാടി, അനീസ് അബ്ദുള്ള, സെയ്ത് മീഞ്ചന്ത,രിഫായി, സവാദ് കല്ലായി,സിദ്ധീഖ് പന്നിയങ്കര, ഫൈസൽ കക്കാട്. ഗഫൂർ മാവൂർ, നഈം കുറ്റ്യാടി, മജു സിവിൽസ്റ്റേഷൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി


Also Read » ഒ. ഐ.സി.സി റിയാദ് തിരുവനന്തപുരം ജില്ല കമ്മിറ്റിക്ക് നവ നേതൃത്വം


Also Read » കലാഭവൻ മുഹമ്മദ് ഹനീഫിന്റെയും, സത്താർ കായംകുളത്തിന്റെയും നിര്യാണത്തിൽ റിയാദ് കൊച്ചി കൂട്ടായ്മ റിയാദ് അനുശോചനം രേഖപ്പെടുത്തി


RELATED

English Summary : Oicc Riyadh in Gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.78 MB / ⏱️ 0.0022 seconds.