ഗൾഫ് ഡെസ്ക് | | 1 minute Read
മസ്കത്ത്: പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾക്കും മറ്റും പരിഹാരം കാണുന്നതിനായി മസ്കത്ത് ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഓപൺ ഹൗസ് സംഘടിപ്പിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു മലയാളികളടക്കം നിരവധി ആളുകൾ പരാതിയും മറ്റും ബോധിപ്പിക്കാനെത്തി.
അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങളിൽ പരിഹാരങ്ങൾ നിർദേശിക്കുകയും മറ്റുള്ളവ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തനായി കൈമാറുകയും ചെയ്തു.
ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ്, ഉന്നത എംബസി ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
Also Read » പ്രതിഭ ഈസ്റ്റ് റിഫ യൂണിറ്റ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
Also Read » റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
English Summary : Oman Indian Embassy Conducted Open House in Gulf