ഗൾഫ് ഡെസ്ക് | | 1 minute Read
ബഹ്‌റൈൻ പ്രതിഭ ജിദാലി യൂണിറ്റ് സമ്മേളനം സഃ ജി .ബിനു നഗറിൽവെച്ച് നടന്നു. സ: അഖിലേഷ് രാഘവൻ സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് സ: സജീവൻ എം വി അധ്യക്ഷത വഹിച്ചു.
സമ്മേളനത്തിൽ അനുശോചനപ്രേമേയം സഃ ഗംഗാധരൻ മുണ്ടാത്തും രക്ത സാക്ഷി പ്രേമേയം സ:ഷൈന രാജേഷും അവതരിപ്പിച്ചു.
പ്രതിഭ രക്ഷാധികാരി അംഗവും ലോക കേരള സഭ അംഗവുമായ സ:സുബൈർ കണ്ണൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റിന്റെ കഴിഞ്ഞകാലപ്രവർത്തന റിപ്പോർട്ട് സെക്രട്ടറി സ:ജോഷി ഗുരുവായൂർ അവതരിപ്പിച്ചു,
സംഘടന റിപ്പോർട്ട് അവതരിപ്പിച്ചത് പ്രതിഭ കേന്ദ്രകമ്മിറ്റി അംഗം സ:. അനഘ രാജീവൻ. സൽമാബാദ് മേഖല കമ്മിറ്റി അംഗം സഃ ഗിരീഷ് മോഹനനും രക്ഷാധികാരി അംഗം സഃ രാജേഷ് ആറ്റടപ്പയും അഭിവാദ്യമർപ്പിച്ചു സംസാരിച്ചു.
കൊച്ചു മിടുക്കി ശ്രീഗൗരി രാജേഷ് അവതരിപ്പിച്ച നൃത്തം സമ്മേളനത്തിന് നിറപ്പകിട്ടേകി . സഃ രജി സംഗീത് പ്രമേയം അവതരിപ്പിച്ചു .
സെക്രട്ടറി സ:ജോഷി ഗുരുവായൂർ പുതിയപാനൽ അവതരിപ്പിക്കുകയും ഭാരവാഹികളെ പ്രഖ്യാപിക്കുകയും ചെയ്തു. സമ്മേളനത്തിൽ 9 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.
1 പ്രസിഡന്റ് :സഃ സജീവൻ എം വി
2 സെക്രട്ടറി :സഃ ജോഷി ഗുരുവായൂർ
3 വൈ പ്രസി : സഃസജീവൻ സി സി
4 ജോ സെക്രട്ടറി :അഖിലേഷ്
രാഘവൻ
5 മെമ്പർഷിപ്പ് സെക്രട്ടറി :ഷാൽജിത്
ഓഞ്ചിയം
6 അസി:മെമ്പർഷിപ് സെക്രട്ടറി :
സഃമനോജ് സി ടി
7 സഃ രഞ്ജിതൻ പി എം
8 സഃ ഗംഗാധരൻ മുണ്ടാത്ത്
9 രജിഷ അഖിലേഷ്
Also Read » ബഹ്‌റൈൻ പ്രതിഭ മനാമ യൂണിറ്റിന്റെ നേതൃത്വത്തിൽ വനിതാ സംഗമവും പാ രന്റിംഗ് ക്ലാസും സംഘടിപ്പിച്ചു
Also Read » ബഹ്‌റൈൻ പ്രതിഭ -സ്വരലയ ഒരുക്കിയ ‘എങ്ങനെ നീ മറക്കും’ ഗാനാഞ്ജലി
English Summary : Prathibha Bahrain in Gulf