ഗൾഫ് ഡെസ്ക് | | 1 minute Read
ദോഹ: അടൂർ അസോസിയേഷൻ ഖത്തർ ചാപ്റ്റർ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി ചിങ്ങനിലാവ് ൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു
അസോസിയേഷൻ രക്ഷാധികാരികളായ സാം കുരുവിള, ജോസഫ് ജോസ് എന്നിവർ ചേർന്നാണ് പ്രകാശനം ചെയ്തത് . പ്രസിഡന്റ് റിജോ റോയി അധ്യക്ഷത വഹിച്ചു.
ജ്യോതിഷ് ജേക്കബ്, റജി പുതുമല, സുബൈർ പാറക്കൽ, രാജീവ് വർഗീസ്, അജിത് പിള്ള തുടങ്ങിയവർ നേതൃത്വം നൽകി.
ഒക്ടോബർ 13ന് രാവിലെ 11 മുതൽ ബിൻ ഉംറാൻ ഗാർഡൻ വില്ലേജ് റസ്റ്റാറന്റിൽ വിവിധ പരിപാടികളോടെ ചിങ്ങനിലാവ് അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.
Also Read » കെ.ഇ.എ സംഘടിപ്പിക്കുന്ന കാസർകോട് ഉത്സവ് 2023ന്റെ പോസ്റ്റർ പ്രകാശനം
Also Read » ഖത്തറിൽ നടക്കുന്ന അൾട്ര മാരത്തൺ ഓട്ടത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു
English Summary : Qatar Adoor Chinganilav Poster Publication in Gulf