ഗൾഫ് ഡെസ്ക് | | 1 minute Read
ദമാം : കേൾവിശേഷിയില്ലാത്ത യുവാവിന് വീട് നിർമ്മിക്കാനായി സാമ്പത്തിക സഹായം നൽകി ദമാം ഒ.ഐ.സി.സി .
കാലവർഷക്കെടുതിയിൽ വീട് തകർന്നുപോയ ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ സ്വദേശിയും ജന്മനാ ബധിരനുമായ അബ്ദുൽ ബഷീറിനും കുടുംബത്തിനും തല ചായ്ക്കാനുള്ള ഒരു ഭവനം നിർമിച്ചു നൽകാനുള്ള മുൻ പ്രതിപക്ഷ നേതാവും സ്ഥലം എം.എൽ.എയുമായ രമേശ് ചെന്നിത്തലയുടെ ഉദ്യമത്തിൽ ദമാം ഒ.ഐ.സി.സിയും പങ്കാളികളാവുകയായിരുന്നു.
ആറാട്ടുപുഴയിലെ സജീവ കോൺഗ്രസ് പ്രവർത്തകനായ അബ്ദുൽ ബഷീറിന് ഒരു ഭവനം നിർമിച്ച് നൽകാൻ രമേശ് ചെന്നിത്തല മുൻകൈ എടുക്കുകയും സുമനസ്സുകളുടെ സഹായം അഭ്യർഥിക്കുകയും ചെയ്തിരുന്നു.
അബ്ദുൽ ബഷീറിനു വേണ്ടി ദമാമിലെ സുമനസ്സുകൾ നൽകിയ സഹായം സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല രമേശ് ചെന്നിത്തലയെ ഏൽപ്പിക്കുകയും, അദ്ദേഹം അബ്ദുൽ ബഷീറിന് തുക കൈമാറുകയും ചെയ്തു.
നിറകണ്ണുകളോടെ ഒ.ഐ.സി.സി നൽകിയ സഹായം രമേശ് ചെന്നിത്തലയിൽ നിന്നും സ്വീകരിച്ച അബ്ദുൽ ബഷീർ ദമാം ഒ.ഐ.സി.സിയോടും സുമനസ്സുകളോടും നന്ദി പറഞ്ഞു.
സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല, കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷംസുദ്ദീൻ കായിപ്പുറം എന്നിവരുടെ സാന്നിധ്യത്തിലാണ് ദമാം ഒ.ഐ.സി.സി നൽകിയ തുക അബ്ദുൽ ബഷീറിന് രമേശ് ചെന്നിത്തല കൈമാറിയത്.
Also Read » രമേശ് ചെന്നിത്തലയ്ക്കും പന്തളം സുധാകരനും സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലിൻ്റെ ആദരവ്.
Also Read » അയര്‍ലണ്ടില്‍ സ്വന്തമായി വീട് പണിയുന്നവര്‍ക്ക് ആകെ ചിലവിന്റെ 30 ശതമാനം സർക്കാർ നൽകും
English Summary : Ramesh Chennithala in Gulf