main

ആർ എസ് സി ബഹ്‌റൈൻ പ്രവാസി സാഹിത്യോത്സവ്-23 : സ്വാഗതസംഘം രൂപീകരിച്ചു

മനാമ: പതിമൂന്നാമത് എഡിഷൻ ബഹ്‌റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവിന്റെ നടത്തിപ്പിനായി 133 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

11498-1695012089-add-a-subheading-5

ഒക്ടോബർ 20 & 27 തിയതികളിലായി മനാമ പാകിസ്ഥാൻ ക്ലബ്ബിൽ വെച്ച് നടക്കുന്ന സാഹിത്യോത്സവിൽ അഞ്ഞൂറോളം കലാ പ്രതിഭകളും അനേകം കലാസ്വാദകരും ബഹ്‌‌റൈനിലെ സാംസ്കാരിക കലാസാഹിത്യ മണ്ഡലത്തിലെ പ്രമുഖരും സംബന്ധിക്കും.

രിസാല സ്റ്റഡി സർക്കിളിന്റെ യൂനിറ്റ് സെക്ടർ സോൺ ഘടകങ്ങളിൽ നടക്കുന്ന സാഹിത്യോത്സവ് മത്സരങ്ങളിൽ വിജയിക്കുന്നവരാണ് നാഷനൽ മത്സരത്തിൽ മാറ്റുരക്കുക. കൂടാതെ വിവിധ സ്‌കൂളുകളെ പ്രതിനിധീകരിച്ച് കൊണ്ട് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളും നാഷനൽ സാഹിത്യോത്സവ് മത്സര വേദിയിലെത്തും.


🔔 Follow Us
YouTube
   
Read FlashNewsOnline on Google News


ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ലിംഗ മത വ്യത്യാസമില്ലാതെ പത്ത് വിഭാഗങ്ങളിലായി ആർക്കും പങ്കെടുക്കാവുന്ന 82 ഇന കലാ സാഹിത്യ മത്സരങ്ങളാണ് സാഹിത്യോത്സവിന്റെ ഭാഗമായി നാഷനൽ തലത്തിൽ നടക്കുന്നത് .

വിവിധ ഭാഷയിലുള്ള പ്രസംഗങ്ങൾ, ഗാനങ്ങൾ, സൂഫി ഗീതം, ഖവാലി, മാപ്പിളപ്പാട്ട് തുടങ്ങിയ മത്സരങ്ങൾക്ക് പുറമെ കാലിഗ്രഫി, പ്രബന്ധം, കവിത, കഥ, സോഷ്യൽ ട്വീറ്റ് പോലോത്ത വിവിധ രചന മത്സരങ്ങളും സാഹിത്യോത്സവിന്റെ മത്‌സര ഇനങ്ങളിൽ പെട്ടതാണ്.

നാഷനൽ സാഹിത്യോത്സവിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി അബ്ദുൽ ഹകീം സഖാഫി കിനാലൂർ ചെയർമാനും ഫൈസൽ ചെറുവണ്ണൂർ ജനറൽ കൺവീനറും അഡ്വ: ശബീർ അലി ഫിനാൻസ് കൺവീനറുമായ 133 അംഗ സ്വാഗതസംഘം നിലവിൽ വന്നു.

ബുസൈതീനിലെ ശൈഖ് അഷീർ ഓഡിറ്റോറിയത്തിൽ മുനീർ സഖാഫിയുടെ അദ്യക്ഷതയിൽ നടന്ന സ്വാഗതസംഘ രൂപീകരണ കൺവെൻഷനിൽ റഷീദ് തെന്നല സ്വാഗതവും സഫ്വവാൻ സഖാഫി നന്ദിയും പറഞ്ഞു. ഐ സി എഫ് നാഷനൽ ഉപാദ്യക്ഷൻ അബൂബക്കർ ലത്വീഫി ഉദ്ഘാടനം നിർവഹിച്ചു . അബ്ദു സമദ് കാക്കടവ് സ്വാഗതസംഘം ഭാരവാഹികളെ പ്രഖ്യാപിച്ചു.


Also Read » രിസാല സ്റ്റഡി സർക്കിളിന്റെ സാഹിത്യോത്സവ് -23 മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു


Also Read » കുടുംബത്തോടൊപ്പം സന്തോഷം പങ്കിടാൻ ഇനി ചിലവില്ല ; ‘ഹാ​പ്പി​ന​സ്​’ സിം ​കാ​ർ​ഡ്​ അവതരിപ്പിച്ച് യു.​എ.​ഇ തൊ​ഴി​ൽ മ​ന്ത്രാ​ല​യം


RELATED

English Summary : Rsc Bahrain in Gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0010 seconds.