main

റൂവി മലയാളി അസോസിയേഷൻ ഇഫ്താർ സംഗമവും കുട്ടികളുടെ മത്സരങ്ങളും നടത്തി


മസ്‌കത്ത് : റൂവി മലയാളി അസോസിയേഷൻ്റെ (ആർഎംഎ) നേതൃത്വത്തിൽ സ്കൂൾ അവധിക്കാലത്തോടനുബന്ധിച്ച് റൂവി ലുലു ഹൈപ്പർമാർക്കറ്റുമായി സഹകരിച്ച് മസ്‌കറ്റിൽ നിരവധി കലാ പരിപാടികൾ സംഘടിപ്പിച്ചു.

ചിത്രരചന, കളറിംഗ് മത്സരം, ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ, ഇഫ്താർ മീറ്റ് എന്നീ പരിപാടികളിൽ സമൂഹത്തിൻ്റെ വിവിധ ശ്രേണികളിൽ നിന്നായി വൻ ജന പങ്കാളിത്തമുണ്ടായിരുന്നു .

15948-1710673977-untitled-1


ചിത്രരചന, കളറിംഗ് മത്സരത്തിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നൂറുകണക്കിന് വിദ്യാർഥികൾ ആവേശത്തോടെ പങ്കെടുത്തു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


തുടർന്ന് നടന്ന പൊതുപരിപാടിയിൽ RMA യുടെ പ്രസിഡണ്ട് ഫൈസൽ ആലുവ സ്വാഗതം പറഞ്ഞു, ജനറൽ സെക്രട്ടറി സുനിൽ നായർ ഉദ്ഘാടന പ്രസംഗം നടത്തി. നീതു ജിതിൻ, ആസിഫ്, ഷാജഹാൻ, എബി എം വറുഗീസ്, ബെന്നറ്റ്, സുജിത്ത് സുഗുണൻ, പ്രദീപ്, നസീർ, ഷൈജു വടകര, സച്ചിൻ എന്നിവർ സംസാരിച്ചു.

ഡോ. അഫ്താബ് മുഹമ്മദിൻ്റെ നേതൃത്വത്തിൽ ആരോഗ്യ വിദ്യാഭ്യാസ ക്ലാസ് നടത്തി.

മത്സര വിജയികൾക്ക് റിസാൻ ഗോൾഡ് & ഡയമണ്ട്‌സ് സ്‌പോൺസർ ചെയ്‌ത സമ്മാനങ്ങൾ വിതരണം ചെയ്തു. ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ഷാജഹാൻ, ഫൈസൽ ആലുവ, സുനിൽ നായർ, സന്തോഷ് കെ.ആർ, ഡോ. അഫ്താബ് മുഹമ്മദ്, ബൈജു പി.കെ (ഐ.എസ്.ഡി), ഷായു തുടങ്ങിയ പ്രമുഖർ വിവിധ വിഭാഗങ്ങളിലായി അർഹരായ വിജയികൾക്ക് അവാർഡുകൾ സമ്മാനിച്ചു.

സബ് ജൂനിയർ വിഭാഗത്തിൽ ഹുദ ഫാത്തിമ സ്വർണനാണയം കരസ്ഥമാക്കിയപ്പോൾ കാശിനാഥ്, ശിവനായ് ശ്രീകുമാർ എന്നിവർ യഥാക്രമം രണ്ടും മൂന്നും സമ്മാനം നേടിയ ട്രോഫികൾ കരസ്ഥമാക്കി.

ജൂനിയർ വിഭാഗത്തിൽ പ്രോതുഷ്യ സ്വർണനാണയം കരസ്ഥമാക്കി, ഓവിനാഥ്, ഗോപിക പ്രമോജ് എന്നിവർ രണ്ടും മൂന്നും സമ്മാന ജേതാക്കളായി. സീനിയർ വിഭാഗത്തിൽ സിയ സ്വർണനാണയം നേടി, രോഹൻ സജീഷ്, തഹലീല എന്നിവർ രണ്ടും മൂന്നും സമ്മാനം നേടിയ ട്രോഫികൾ കരസ്ഥമാക്കി.


Also Read » AIKMCC ഷോലിംഗളൂർ ഏരിയ കമ്മിറ്റി ഇഫ്താർ സംഗമം നടത്തി


Also Read » ഐ.​എം.​സി.​സി ഷാ​ർ​ജ​യി​ൽ മ​തേ​ത​ര സം​ഗ​മ​വും ഇ​ഫ്താ​ർ വി​രു​ന്നും സം​ഘ​ടി​പ്പി​ച്ചു



RELATED

English Summary : Ruvi Malayalee Association Organized Iftar Sangam And Children Competitions in Gulf


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0009 seconds.