ഗൾഫ് ഡെസ്ക് | | 1 minute Read
സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘സ്പോർട്സ് ഫെസ്റ്റ് സീസൺ 2’ സെപ്റ്റംബർ 22 ന് യാംബു റദ് വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ വൈകീട്ട് ആറ് മണിക്ക് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
കുട്ടികൾക്കും വനിതകൾക്കും മുതിർന്നവർക്കും പ്രത്യേകം മത്സരങ്ങളാണ് ഒരുക്കുന്നത്. മാർച്ച് പാസ്റ്റോടെയാണ് സ്പോർട്സ് ഫെസ്റ്റ് ആരംഭിക്കുന്നത്.
ഷൂട്ടൗട്ട്, യാംബുവിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന വടംവലി എന്നിവയും സംഘടിപ്പിക്കുമെന്ന് കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി നിയാസ് പുത്തൂർ അറിയിച്ചു.
പരിപാടിയെകുറിച്ചുള്ള വിശദ വിവരങ്ങൾക്ക് 0554430707, 0530808632, 0553227362 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Also Read » പ്രതിഭ ഈസ്റ്റ് റിഫ യൂണിറ്റ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
English Summary : Saudi National Day Yambu Kmcc To Organize Sports Festival in Gulf