ഗൾഫ് ഡെസ്ക് | | 1 minute Read
റാസല്‍ഖൈമ: എസ്.കെ.എസ്.എസ്.എഫ് റാസല്‍ഖൈമ കോഴിക്കോട് ജില്ല കമ്മിറ്റി രൂപവത്കരിച്ചു. റാക് ബുഖാരി സെന്ററില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം എസ്.കെ.എസ്.എസ്.എഫ് റാക് പ്രസിഡന്റ് യാസീന്‍ ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
യു.എ.ഇ റേഞ്ച് ജംഇയ്യതുല്‍ മുഅല്ലിമീന്‍ ജന.സെക്രട്ടറി അബ്ദുല്‍റഷീദ് ദാരിമി പ്രാര്‍ഥന നിര്‍വഹിച്ചു. റിട്ടേണിങ് ഓഫിസര്‍ ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ശാക്കിര്‍ ഹുദവി, നിരീക്ഷകന് ഉമര്‍ സലീം എന്നിവര്‍ നേതൃത്വം നല്കി.
ഷാഫി മാണിക്കോത്ത് സ്വാഗതവും നിസാര്‍ പെരുമുഖം നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: മുഹമ്മദ് ഷാഫി മാണിക്കോത്ത് (പ്രസി.), മുഹമ്മദ് അസ്ഹറുദ്ദീന് (ജന.സെക്ര.), പി.കെ. നൗഷാദ് (ട്രഷ.), നിസാര്‍ പെരുമുഖം (വര്‍ക്കിങ് സെക്ര.), അസീസ് പേരോട്, ഖാദര്‍കുട്ടി, അയൂബ്, നാസര്‍, അയൂബ് നാദാപുരം (വൈ.പ്രസി.), ഷൗക്കത്ത്, ഫൈസല്‍, സിദ്ദീഖ്, മുനീര്‍, റിസാല്‍ (ജോ.സെക്ര.), റാഷിദ് തങ്ങള്‍, നിയാസ്, ഷമീം (ഉപദേശകസമിതി).
Also Read » റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Also Read » ഷാർജ പ്രിവൻഷൻ ആൻഡ് സേഫ്റ്റി അതോറിറ്റി തൊഴിൽ സുരക്ഷാ ഗൈഡ് പുറത്തിറക്കി
English Summary : Skssf Rak Kozhikode District Committee in Gulf