ഗൾഫ് ഡെസ്ക് | | 1 minute Read
കുവൈത്ത് സിറ്റി : ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വിലക്കയറ്റം വർദ്ധിച്ചാൽ പിഴ തുകകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് വാണിജ്യ മന്ത്രി മുഹമ്മദ് അൽ ഐബാൻ മുന്നറിയിപ്പ് നൽകി.
വിലക്കയറ്റം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അവശ്യസാധനങ്ങളുടെ വില വർധന നേരിടുന്നതിനാവശ്യമായ നടപടികൾക്ക് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഐബാൻ വ്യക്തമാക്കി.
കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ നീരീക്ഷണം ശക്തമാക്കും. അമിതവില ഈടാക്കുന്നത് തടയാൻ പൊതുവിപണിയിൽ പരിശോധന ശക്തമാക്കും.കേടായ സാധനങ്ങൾ വിൽക്കുന്നതും അമിത വില ഇടാക്കുന്നതും പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷയുണ്ടാകും.
ഉപഭോക്താക്കളെ കബളിപ്പിച്ച് നടത്തുന്ന ചൂഷണം ഒരു രീതിയിലും അനുവദിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു.
Also Read » ഭിന്നശേഷി സൗഹൃദ നയവുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം : എല്ലാ സേവനങ്ങളും അംഗപരിമിതർക്ക് സൗജന്യമാക്കി
Also Read » ചിപ്‌കോട്ട് വിപുലീകരണ പദ്ധതി : കർഷകർക്കെതിരെ ചുമത്തിയ ഗുണ്ടാനിയമം അനുസരിച്ചുള്ള കേസ് പിൻവലിച്ചു
English Summary : Strict Action Against Increase In Food Prices In Kuwait in Gulf