main

കുവൈത്ത് പോലീസിൻ്റെ കുറ്റാന്വേഷണ-തെളിവെടുപ്പ് വിഭാഗം 24 മണിക്കൂറും പ്രവർത്തിക്കും


കുവൈത്ത് സിറ്റി: കുവൈത്തിൽ പോലീസ് സ്റ്റേഷനുകളോടനുബന്ധിച്ചുള്ള കുറ്റാന്വേഷണ-തെളിവെടുപ്പ് വിഭാഗത്തിന്റെ പ്രവർത്തി സമയം 24 മണിക്കൂറാക്കി നിശ്ചയിച്ചുകൊണ്ട് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് ഉത്തരവിറക്കി.

ഇതുവരെ രാവിലെയും വൈകുന്നേരങ്ങളിലുമായി രണ്ടു സമയങ്ങളിലായിരുന്നു ഈ ഡിപ്പാർട്ടുമെന്റ് പ്രവർത്തിച്ചിരുന്നത് .

17088-1715938260-untitled-3


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ഇത് വിവിധ കേസുകളുമായെത്തുന്നവരുടെ പരാതികളിൽ വേഗത്തിലുള്ള അന്വേഷണവും തെളിവെടുപ്പും നടത്തുന്നതിൽ കാലതാമസം ഉണ്ടാക്കുന്നുവെന്ന അഭിപ്രായം ഉയർന്നിരുന്നു .

അതേസമയം ഉദ്യോഗസ്ഥർക്ക് ഷിഫ്റ്റ് സംവിധാനം ഏർപ്പെടുത്തി തെളിവെടുപ്പ് വിഭാഗം 24 മണിക്കൂർ പ്രവർത്തിപ്പിച്ചാൽ പരാതിയുമായെത്തുന്ന സ്വദേശികൾക്കും വിദേശികൾക്കും തുടർ നടപടികൾക്ക് എളുപ്പം ലഭിക്കും.

പോലീസിന്റെ തെളിവെടുപ്പ് നടപടികൾ പൂർത്തീകരിച്ചു കിട്ടാത്തതിനാൽ കേസുകൾ കോടതിയിലേക്ക് റഫർ ചെയ്യാൻ സാധിക്കാതെ വരുന്ന സാഹചര്യം ഒഴിവാക്കുകയാണ് പുതിയ സമയക്രമം നിശ്ചയിച്ചതിലൂടെ ഉദ്ദേശിക്കുന്നത് .

അടുത്ത ഞായറാഴ്ച മുതൽ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഈ സംവിധാനം നടപ്പിലാക്കാൻ ആറ് ഗവർണറേറ്റുകളിലെയും തെളിവെടുപ്പ് ഡയറക്ടർമാർക്കും ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇൻവെസ്റ്റിഗേഷൻസ് ഡയറക്ടർ ജനറൽ സാദ് മഹാവിഷ് നിർദേശം നൽകിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ കൂട്ടിച്ചേർത്തു .


Also Read » മദ്യപിച്ച് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച യുവതിയെ ദുബായ് ക്രിമിനൽ കോടതി ശിക്ഷിച്ചു


Also Read » മഹാത്മാഗാന്ധിക്കെതിരായ വിവാദ പരാമർശം ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ദേശീയ അവാർഡ് ജേതാവായ ചലച്ചിത്ര നിർമ്മാതാവ് ലൂയിറ്റ് കുമാർ ബർമാൻ പോലീസിൽ പരാതി



RELATED

English Summary : The Criminal Investigation And Evidence Division Of The Kuwait Police Will Operate 24 Hours A Day in Gulf


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

കുവൈത്ത് സിറ്റി: കുവൈത്തിൽ പോലീസ് സ്റ്റേഷനുകളോടനുബന്ധിച്ചുള്ള - https://www.flashnewsonline.com/f/k-_eDYB/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.78 MB / ⏱️ 0.0011 seconds.