main

“ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത്‌ ( ഇൻഫോക്ക്)” ന്റെ നേതൃത്വത്തിൽ” അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചുകുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ “ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത്‌ ( ഇൻഫോക്ക്)” ന്റെ നേതൃത്വത്തിൽ” ഫ്ലോറൻസ് ഫിയസ്റ്റ 2024” എന്ന പേരിൽ വിപുലമായി അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു.

17002-1715529047-inshot-20240512-210536637


ആധുനിക നഴ്സിങ്ങിന് അടിത്തറ പാകിയ ഫ്ലോറൻസ് നൈറ്റിംഗലിന്റെ സ്മരണയിൽ ജിലീബിലെ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ വെച്ച് നടന്ന പരിപാടിഇന്ത്യൻ എംബസി കുവൈത്ത്‌ ഫസ്റ്റ് സെക്രട്ടറി (കമ്യൂണിറ്റി വെൽഫെയർ ആൻഡ് ലേബർ) മനസ് രാജ് പട്ടേൽ, കുവൈത്ത് ആരോഗ്യ മന്ത്രാലയം നഴ്സിങ് വിഭാഗം ഡയറക്ടർ ഡോക്ടർ ഇമാൻ യൂസഫ് അൽ അവാദി, എന്നിവർ ഉൾപ്പെടെ സമൂഹ്യ സംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ കുവൈത്തിലെ വിവിധ ആശുപത്രികളിൽ ദീർഘകാലം സേവനം ചെയ്ത മുതിർന്ന നഴ്സുമാരെ മെമന്റോ നൽകി ആദരിച്ചു.

ഇൻഫോക് പ്രസിഡന്റ് ബിബിൻ ജോർജ് അധ്യക്ഷനായ സമ്മേളനത്തിൽ ഇൻഫോക്ക് സെക്രട്ടറി ഹിമ ഷിബു സ്വാഗതം ആശംസിച്ചു.

ഇൻഫോക് ജോയിന്റ് സെക്രട്ടറി ബിനുമോൾ സംസാരിച്ചു.

ഇന്ത്യൻ സ്ഥാനപതിക്ക് വേണ്ടി എംബസ്സി പ്രതിനിധി മനസ്സ് രാജ് പട്ടേൽ സമ്മേളനം ഉത്ഘാടനം ചെയ്തു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


തുടർന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം നഴ്സിങ് വിഭാഗം ഡയറക്ടർ ഡോക്ടർ ഇമാൻ യൂസഫ് അൽ അവാദി , ഇന്ത്യൻ നഴ്സുമാരുടെ കഴിവും കഠിനാധ്വാനവും സംബന്ധിച്ച് പ്രത്യേകം എടുത്തു പറഞ്ഞു പ്രശംസിച്ചു. മുഖ്യ സ്പോൺസർമാരും പരിപാടിയിൽ പങ്കെടുത്തു.

നിറഞ്ഞ സദസിനു മുന്നിൽ വച്ച് ഇൻഫോക്കിന്റെ സുവനീർ “മിറർ 2024” ഇൻഫോക് പ്രസിഡന്റ് ബിബിൻ ജോർജിൽ നിന്നും സ്പോൺസരുടെ പ്രതിനിധി ഏറ്റുവാങ്ങി പ്രകാശനം നിർവഹിച്ചു.

സമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ
ഭാഗമായി നിരവധി സേവനങ്ങൾ ഇൻഫോക് ഈ കാലയളവിൽ നടത്തിയിട്ടുണ്ട്.

ഈ വർഷം സമൂഹ്യക്ഷേമ പ്രവർത്തങ്ങളുടെ ഭാഗമായി "ഇൻഫോക് കെയർ "എന്ന പുതിയൊരു പദ്ധതിക്ക് രൂപം നല്കുകയും 'ഇൻഫോക് കെയറിന്റെ' ഔദ്യോഗിക ലോഗോ ഇൻഫോക് സബാഹ് ഏരിയ കോർഡിനേറ്റർ വിജേഷ് വേലായുധൻ പ്രകാശനം നടത്തുകയും ചെയ്തു.

ഇൻഫോക് ട്രഷറർ അംബിക ഗോപൻ നന്ദി പറഞ്ഞു.

മയൂഖം സ്കൂൾ ഓഫ് ഡാൻസിന്റെ കൊറിയോഗ്രാഫിയിൽ കുവൈത്തിലെ നഴസുമാരും അവരുടെ കുട്ടികളും പങ്കെടുത്ത നൃത്തപരിപാടികളും അരങ്ങേറി.

സീ കേരളം 'സ രി ഗ മ പ' റിയാലിറ്റി ഷോ
ഫെയിം അശ്വിൻ വിജയൻ , ഭരത് സജികുമാർ , ശ്വേത അശോക് , ശ്രീജിഷ് സുബ്രമണ്യൻ എന്നിവർ അവതരിപ്പിച്ച സംഗീതനിശ നഴ്സസ് ദിനാഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.


Also Read » ഫോക്ക് ജലീബ്സൗത്ത് യൂണിറ്റിന്റെ “സ്നേഹസംഗമം” മെയ്‌ 3ന് അബ്ബാസിയയിൽ


Also Read » ഫോക്ക് മംഗഫ് യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചുRELATED

English Summary : The International Nurses Day Celebrations Were Organized Under The Leadership Of Indian Nurses Federation Of Kuwait Infok in Gulf


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.0047 seconds.