ഗൾഫ് ഡെസ്ക് | | 1 minute Read
സലാല: തിരുവനന്തപുരം നെല്ലനാട് സ്വദേശി ചാലുവിള പുത്തൻ വീട്ടിൽ സജീവൻ രാഘവൻ (57) ഒമാനിലെ സലാലയിൽ ഹൃദയാഘാതം മൂലം മണപ്പെട്ടു
ദീർഘ നാളായി സലാല ചൗക്കിൽ വാച്ച് റിപ്പയർ കട നടത്തി വരികയായിരുന്ന സജീവൻ രാഘവൻ തിങ്കളാഴ്ച രാത്രി താമസ സ്ഥലത്ത് വെച്ചാണ് മരണപ്പെട്ടത്.
ഭാര്യ : മഞ്ജു , മൂന്ന് മക്കളുണ്ട്.
സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം നിയമ നടപടികൾക്ക് ശേഷം നാട്ടിൽ കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Also Read » പാലക്കാട് സ്വദേശി പക്ഷാഘാതത്തെ തുടര്‍ന്ന് ഒമാനിൽ മരണപ്പെട്ടു
English Summary : Thiruvananthapuram Native Dies Of Heart Attack In Oman in Gulf