main

ഓൺലൈനായി പർച്ചേസ് നടത്തുന്നവർ അതീവ ജാഗ്രത പാലിക്കണം ; മുന്നറിയിപ്പ് നൽകി സൈബർ വിദഗ്ധർ


അബുദാബി : ഓൺലൈനിലൂടെ റീചാർജ് ചെയ്യാൻ ശ്രമിക്കുന്നവരും സാധനങ്ങൾ വാങ്ങുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് സൈബർ വിദഗ്ധർ.

17526-1717759132-83027b9f-859b-45b3-8b07-183fa5f642f7


സുരക്ഷിത വെബ്സൈറ്റാണെന്ന് ഉറപ്പാക്കിയ ശേഷമേ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങൾ നൽകാവൂവെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.

അബുദാബി പബ്ലിക് ബസിൽ ഉപയോഗിക്കുന്ന ഹാഫിലാത് കാർഡ് 50 ദിർഹത്തിന് (1136 രൂപ) റീ ചാർജ് ചെയ്യാൻ ശ്രമിച്ച തൃശൂർ സ്വദേശിക്ക് 86,380 രൂപ (3800 ദിർഹം) നഷ്ടമായ വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് മുന്നറിയിപ്പ്.

യുഎഇയിലെ ഒരു ജ്വല്ലറിയിൽ സെയിൽസ്മാനായ ഇദ്ദേഹം ഗൂഗിളിൽ സേർച് ചെയ്ത് ആദ്യം കിട്ടിയ വെബ്സൈറ്റിൽ പ്രവേശിച്ച് റീ ചാർജ് ചെയ്യുകയായിരുന്നു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 50 ദിർഹം അടച്ചു. സാധാരണ ഓൺലൈൻ വഴിയുള്ള എത്ര ചെറിയ ഇടപാടിനും ഒടിപി ചോദിക്കാറുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ല. സംശയം തോന്നിയ യുവാവ് ബാങ്കിൽനിന്നുള്ള എസ്എംഎസ് സന്ദേശം പരിശോധിച്ചപ്പോഴാണ് 3800 ദിർഹം നഷ്ടപ്പെട്ട കാര്യം അറിയുന്നത്. ഹാഫിലാത് കാർഡിൽ പണം ക്രെഡിറ്റ് ആയതുമില്ല.

സൈബർ തട്ടിപ്പുകാർ ദിവസേന പുതിയ തട്ടിപ്പുകളുമായി വലവീശുമ്പോൾ ഇരയാകാതിരിക്കാൻ സ്വന്തം നിലയ്ക്കും ജാഗ്രത പാലിക്കണമെന്നും സൈബർ വിദഗ്ധർ പറയുന്നു.

നിയമവിരുദ്ധമായി എന്തെങ്കിലും സംഭവിച്ചതായി സംശയിക്കുന്നുണ്ടെങ്കിലും ബാങ്കിനെയും പൊലീസിനെയും ഉടൻ അറിയിക്കണം.

പരാതിപ്പെടാം
∙ അബുദാബി:
[email protected]
ഫോൺ: 80012, 11611
വെബ് സൈറ്റ്: www.ecrime.ae
ദുബായ്: ‌
ഫോൺ: 999,
ടോൾഫ്രീ-8002626,
എസ്എംഎസ് 2828.
ഷാർജ:
ഫോൺ 065943228
വെബ്സൈറ്റ്: [email protected].

വിവരങ്ങൾക്ക് കടപ്പാട്:
ഇല്യാസ്
കൂളിയങ്കാൽ
സൈബർ വിദഗ്ധൻ


Also Read » അഗ്നിവീര്‍ വായുവിലേക്ക് അവസരം ; ജൂലൈ എട്ട് മുതല്‍ 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം


Also Read » കുരുമുളക് കൃഷി ലാഭകരമാകാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം



UAE

RELATED

English Summary : Those Who Make Online Purchases Should Be Very Careful Cyber Experts Have Warned in Gulf


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

ഓൺലൈനായി പർച്ചേസ് നടത്തുന്നവർ അതീവ ജാഗ്രത പാലിക്കണം ; മുന്നറിയിപ്പ് നൽകി സൈബർ വിദഗ്ധർ - https://www.flashnewsonline.com/f/kd82aGV/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0009 seconds.