main

വീട്ട് വളപ്പിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ അഗളി സ്വദേശി കസ്റ്റഡിയിൽ


2430-1659408608-20220802-081949


പാലക്കാട് : എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ റെയ്‌ഡിൽ വീട്ട് വളപ്പിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയയാളെ അഗളിയിൽ നിന്ന് കസ്റ്റഡിയിലെടുത്തു.

ഗ്രോ ബാഗുകളിൽ നട്ടിരുന്ന 20 കഞ്ചാവ് ചെടികളും കണ്ടെടുത്തു. അട്ടപ്പാടി ട്രൈബൽ താലൂക്കിലെ അഗളി സ്വദേശി നാൽപ്പത്തി നാല് വയസ്സുള്ള രാധാകൃഷ്ണൻ ആണ് പ്രതി.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ഏകദേശം 5 മാസം പ്രായമായ കഞ്ചാവ് ചെടികൾ ആണ് കണ്ടെത്തിയതെന്ന് റെയിഡിന് നേതൃത്വം നൽകിയ സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ.ആർ.അജിത്ത് പറഞ്ഞു. പ്രതിയെ പിന്നീട് മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കി.

പ്രിവന്റീവ് ഓഫീസർ ടി.പി മണികണ്ഠൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സുമേഷ്, വിജീഷ് കുമാർ, ഷാബു വനിതാ സിവിൽ എക്സൈസ് ഓഫീസർ നിമ്മി, ഡ്രൈവർ പ്രദീപ്‌ എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.


Also Read » ബെംഗളൂരു സ്‌ഫോടനക്കേസിൽ രണ്ട് പ്രതികളെ എൻഐഎ കസ്റ്റഡിയിലെടുത്തു


Also Read » പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വി​ദ്യാ​ർ​ഥിയുടെ മരണം : കസ്റ്റഡിയിലെടുത്ത ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി



RELATED

English Summary : Agali Native Taken Into Custody For Planting Cannabis Plants In His House Premises in National


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.0405 seconds.