| 1 minute Read
അഞ്ച് വര്ഷത്തിനിടെവാണിജ്യ ബാങ്കുകള്‍ എഴുതിത്തള്ളിയത് 9.92 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം .കോൺഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എം. പിയുടെ ചോദ്യത്തിന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കെ കരാദാണ് ഇക്കാര്യം രാജ്യസഭയെ രേഖാമൂലം അറിയിച്ചത്.
2018ല്‍ 161328 കോടി, 2019ല്‍ 236265 കോടി, 2020ല്‍ 234170 കോടി, 2021ല്‍ 202781 കോടി, 2022ല്‍ 157096 കോടി എന്നിങ്ങനെയാണ് ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ എഴുതിത്തള്ളിയ കിട്ടാക്കാത്തിന്റെ കണക്ക്.
വജ്രവ്യാപാരി മെഹുല്‍ ചോക്സിയുടെ ഗീതാഞ്ജലി ജെംസ് ലിമിറ്റഡാണ് ഏറ്റവും അധികം തുക കുടിശ്ശിക വരുത്തിയത്. ഗീതാഞ്ജലി ജെംസ് 7,110 കോടി ബാങ്കുകള്‍ക്ക് നല്‍കാനുണ്ട്. എറ ഇന്‍ഫ്രാ എഞ്ചിനീയറിംഗ് 5,879 കോടി രൂപയും കോണ്‍കാസ്റ്റ് സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡ് 4,107 കോടി രൂപയുമാണ് അടയ്ക്കാനുള്ളത്.
ആര്. ഇ. ഐ അഗ്രോ ലിമിറ്റഡും എ. ബി. ജി ഷിപ്പ്യാര്ഡും യഥാക്രമം 3,984 കോടിയും 3,708 കോടിയുമാണ് ബാങ്കുകളെ കബളിപ്പിച്ചത്.
Also Read » ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഒമ്പത് കോടി രൂപയുടെ ഹെറോയിന്‍ പിടികൂടി
Also Read » ''ഹര് ഘര്‍ തിരംഗ': തൃശൂർ ജില്ലയിൽ രണ്ടര ലക്ഷം പതാകകൾ വാനിലുയരും
English Summary : Commercial Banks Write Off Rs 9 92 Lakh Crore Of Bad Loans in India