| 1 minute Read
സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതിനെ ശുപാര്‍ശ ചെയ്ത് ചീഫ് ജസ്റ്റിസ് എന്‍വി രമണ. ഇത് സംബന്ധിച്ച കത്ത് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവിന് കൈമാറി.
ശുപാര്‍ശ അംഗീകരിക്കപ്പെട്ടാല്‍ ജസ്റ്റിസ് യുയു ലളിത് രാജ്യത്തിന്റെ 49ാമത് ചീഫ് ജസ്റ്റിസായി മാറും. ജസ്റ്റിസ് എന്‍വി രമണ ആഗസ്റ്റ് 26ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം.
ശുപാര്‍ശ അംഗീകരിക്കപ്പെട്ടാല്‍ അഭിഭാഷകവൃത്തിയില്‍ നിന്നും നേരിട്ട് ന്യായാധിപനായി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയായി ജസ്റ്റിസ് യുയു ലളിത് മാറും.
സുപ്രീംകോടതിയില്‍ സീനിയര്‍ അഭിഭാഷകനായിരുന്ന അദ്ദേഹത്തെ 2014 ഓഗസ്റ്റ് 13 നാണ് സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചത്. മഹാരാഷ്ട്ര സ്വദേശിയായ അദ്ദേഹത്തിന് ചീഫ് ജസ്റ്റിസ് പദവിയില്‍ മൂന്നുമാസമാണ് കാലാവധിയുണ്ടാകുക. ഈ വര്‍ഷം നവംബര്‍ എട്ടിന് അദ്ദേഹം വിരമിക്കും.
സീനിയോറിറ്റി പരിഗണിച്ചാണ് സുപ്രീംകോടതി ജസ്റ്റിസുമാര്‍ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്നത്. ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 65 വയസാക്കി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവര്‍ക്ക് നിശ്ചിത കാലാവധിയില്ല.
Also Read » കണ്ണാറ ബനാന ഹണി പാര്‍ക്ക് അടുത്ത ജനുവരിയില്‍ പ്രവര്‍ത്തനസജ്ജമാകും - മന്ത്രി പി പ്രസാദ്
Also Read » മെട്രൊ വാർത്ത ചീഫ് എഡിറ്റർ ആർ. ഗോപീകൃഷ്ണൻ അന്തരിച്ചു
English Summary : Next Chief Justice Of India Justice Uday Umesh Lalit Likely To Be Appointed in India