| 1 minute Read
ദില്ലി: വിലക്കയറ്റത്തിനെതിരെ ഇന്ന് പാർലമെന്റിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷ നീക്കം. പാർലമെന്റിൽ പ്രതിഷേധിച്ച ശേഷം കോൺഗ്രസ് എംപിമാർ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തുമെന്നാണ് അറിയിപ്പ്.
ചലോ രാഷ്ട്രപതി ഭവൻ എന്ന പേരിൽ നടത്തുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ കോൺഗ്രസിന്റെ എല്ലാ എംപിമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രതിഷേധത്തിന് മുന്നോടിയായി എംപിമാർ പാർലമെന്റിൽ യോഗം ചേർന്നേക്കും.വിലക്കയറ്റത്തിനൊപ്പം കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് അടക്കമുള്ള വിഷയവും കോൺഗ്രസ് ഉയർത്തും.
എന്നാൽ പ്രതിഷേധം കണക്കിലെടുത്ത് പാർലമെന്റിന് പുറത്ത് കനത്ത സുരക്ഷ ഒരുക്കാൻ ആഭ്യന്തര വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
English Summary : Opposition Moves To Intensify Protests Against Price Rise in India