main

സ്കോഡ വിൽപനയിൽ 21 ശതമാനം വളർച്ച

| 1 minute Read

2418-1659348434-img-20220801-wa0027

മുംബൈ: 2021-ലെ മൊത്തം വാർഷിക വിൽപന ഈ വർഷം ജൂണിൽ തന്നെ മറികടന്ന സ്കോഡ ഇന്ത്യ ജൂലൈയിൽ 4447 കാറുകൾ വിറ്റു. 2021 ജൂലൈയിലെ 3080 യൂണിറ്റുകളേക്കാൾ 44 ശതമാനം കൂടുതലാണിത്.

പലരും കാറ് വാങ്ങുന്നത് അടുത്ത ഉൽസവ സീസണിലേക്ക് മാറ്റിവയ്ക്കുന്ന ഈ വർഷകാലത്ത് സ്കോഡ വിൽപയിലുണ്ടായ വളർച്ച ആഹ്ളാദകരമാണെന്ന് ബ്രാന്റ് ഡയറക്റ്റർസാക് ഹോളിസ് പറഞ്ഞു. ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി വിപണിയിലെത്തിയ കുഷാഖും സ്ലാവിയയുമാണ് അഭൂതപൂർവമായ വിൽപന വളർച്ചയിൽ മുഖ്യ പങ്ക് വഹിച്ചത്.

ഒക്റ്റാവിയയും സുപ്പർബും അവയുടെ വിഭാഗത്തിൽ തിളങ്ങി. ഈ വർഷം ജനുവരിയിൽവിപണിയിലെത്തിയ കോഡിയാക് ഉടനെ തന്നെ വിറ്റ് തീരുകയും ചെയ്തു. സ്കോഡയുടെഇന്ത്യയിലെ രണ്ട് ദശാബ്ദത്തെ ചരിത്രത്തിൽ ഏറ്റവും തിളക്കമുള്ള വർഷമാവാൻപോവുകയാണ് 2022 എന്ന് ഹോളിസ് വ്യക്തമാക്കി.


🔔 Follow Us
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

2021 ജൂലൈയിൽ വിൽപനക്കെത്തിയ, ഇന്ത്യ 2.0 പ്രോജക്റ്റിലെ ആദ്യ ഉൽപന്നമായ കുഷാഖ്ഒന്നാം വാർഷികമാഘോഷിച്ച മാസമാണ് ജൂലൈ. ഷോറൂം വികസനമടക്കമുള്ള കാര്യങ്ങളുംഇന്ത്യ 2.0 പ്രോജക്റ്റിന്റെ ഭാഗമായി നടന്നു.

ഷോറൂമുകളുടെ എണ്ണം കഴിഞ്ഞഡിസംബറിലെ 175- നിന്ന് 205 ആയി വർധിച്ചു. ഈ വർഷാവസാനത്തോടെ 225 ഷോറൂമുകളാണ് ലക്ഷ്യമിട്ടതെങ്കിലും അത് 250 ആവുമെന്നതാണ് ഇപ്പോഴത്തെ നില.

സാധാരണഗതിയിൽ നൽകുന്ന 3 വർഷ ശ്യാരന്റിയുടെ സ്ഥാനത്ത് 4 വർഷമോ ഒരു ലക്ഷം കിലോമീറ്ററോ ഗ്യാരണ്ടിയായി സ്കോഡ നൽകുന്നു. കൂടാതെ ഘടകങ്ങൾക്കും ബാറ്ററിക്കും

രണ്ട് വർഷവും പെയിന്റിന് 3 വർഷവും തുരുമ്പിന് 6 വർഷവും ഗ്യാരണ്ടി വാഗ്ദാനം ചെയ്യുന്നു.


Also Read » വ്യോമയാന വ്യവസായ രംഗത്ത് കുതിപ്പിനൊരുങ്ങി സൗദി ; എയർപോർട്ട് ഫീസുകൾ 35 ശതമാനം കുറക്കാൻ നീക്കം


Also Read » മഹിള മോർച്ച നേതാവിൻ്റെ മരണം : ആത്മഹത്യ കുറിപ്പിൽ ബിജെപി നേതാവിൻ്റെ പേരും


RELATED

English Summary : Skoda Sales Up By 21 Per Cent in India

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.79 MB / This page was generated in 0.0429 seconds.