| 1 minute Read
വാണിജ്യാവശ്യങ്ങള്‍ക്കുള്ള ഗ്യാസ് സിലിണ്ടറിന് 36 രൂപ കുറച്ചു. അതേസമയം, ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മറ്റമില്ല.എല്‍പിജി സിലിണ്ടറുകളുടെ പുതിയ നിരക്ക് ഓഗസ്റ്റ് ഒന്നാം തീയതി രാജ്യത്ത് നിലവില്‍ വന്നു.
ഇന്ത്യന്‍ ഓയില്‍ പുറത്തിറക്കിയ പുതിയ നിരക്ക് അനുസരിച്ച്, 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടര്‍ 1976.50 രൂപയ്ക്ക് ഡല്‍ഹിയില്‍ ലഭിക്കും. നേരത്തെ 2012.50 രൂപയായിരുന്നു സിലിണ്ടറിന്റെ വില. ജൂലൈ ആറിനാണ് അവസാനമായി വില കുറച്ചത്. അന്ന് 2021 രൂപയില്‍ നിന്ന് 2012 രൂപയായി വില കുറച്ചിരുന്നു.
നിലവില്‍ ഡല്‍ഹിയില്‍, ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ വില 1053 രൂപയാണ്. നേരത്തെ മെയ് 19 ന് ഈ വിലകളില്‍ മാറ്റം വരുത്തിയിരുന്നു, പിന്നീട് വില 1003 രൂപയില്‍ നിന്ന് 1053 രൂപയായി വര്‍ദ്ധിപ്പിച്ചു.
നിലവില്‍, കൊല്‍ക്കത്തയില്‍ ഗാര്‍ഹിക പാചകവാതക വില 1079 രൂപയും മുംബൈയില്‍ 1052 രൂപയുമാണ്. ചെന്നൈയില്‍ 1068.50 രൂപയാണ് ഗാര്‍ഹിക സിലിണ്ടര്‍ വില. വാണിജ്യ സിലിണ്ടറിന്റെ കൊച്ചിയിലെ പുതിയ വില 1991 രൂപയാണ്.
English Summary : The Price Of Cooking Gas Cylinders For Commercial Purposes Has Come Down There Is No Change In The Price Of Domestic Cylinders in India