വെബ് ഡെസ്ക്ക് | | 2 minutes Read
തൃപ്പൂണിത്തുറ താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ഒരു ഫാര്‍മസിസ്റ്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.
സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ (ഡിപ്ലോമ ഇന്‍ ഫാര്‍മസി ആന്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ അല്ലെങ്കില്‍ തത്തുല്യ യോഗ്യത) നിശ്ചിത യോഗ്യതയുളളവര്‍ നവംബര്‍ 15ന് രാവിലെ 11 ന് തിരിച്ചറിയല്‍ കാര്‍ഡ്, യോഗ്യതകള്‍, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി സമുച്ചയത്തില്‍ ഹാജരാകണം.
ഐ ഐ ഐ സി യിലെ ടെക്നിഷ്യന്‍ പരിശീലനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലെ ടെക്നീഷ്യന്‍ പരിശീലനങ്ങളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന 67 ദിവസം പരിശീലന കാലാവധിയുള്ള കണ്‍സ്ട്രക്ഷന്‍ ലബോറട്ടറി ആന്‍ഡ് ഫീല്‍ഡ് ടെക്നിഷ്യന്‍ ലെവല്‍ 4, 65 ദിവസം പരിശീലന കാലാവധിയുള്ള അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍ ലെവല്‍ 3, 57 ദിവസം പരിശീലനം നല്‍കുന്ന ഹൗസ് കീപ്പിംഗ് ലെവല്‍ 3, പതിനൊന്നാം ക്ളാസ്സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന 70 ദിവസത്തെ എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ ലെവല്‍ 4, ബാക് ഹോ ലോഡര്‍ ഓപ്പറേറ്റര്‍ ലെവല്‍ 4, പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേഷിക്കാവുന്ന മൂന്നുമാസമുള്ള പ്ലംബര്‍ ജനറല്‍ ലെവല്‍ 4, ബി ടെക് സിവില്‍ പരീക്ഷ പാസ്സാവാത്തവര്‍ എന്നാല്‍ കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍, ഐ ടി ഐ സിവില്‍/ഡിപ്ലോമ സിവില്‍ എന്നീ യോഗ്യതയുള്ളവര്‍ എന്നിവര്‍ക്ക് അപേഷിക്കാവുന്ന ഒരു മാസം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ്ഡ് സര്‍വെയിങ്, ഐ ടി ഐ സിവില്‍ പഠനം പൂര്‍ത്തീകരിച്ചവര്‍ക്കു അപേക്ഷിക്കാവുന്ന 77 ദിവസമുള്ള ഡ്രാഫ്ട്‌സ്മാന്‍ സിവില്‍ വര്‍ക്‌സ് ലെവല്‍ 4 എന്നീ പരിശീലനങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
അപേക്ഷകര്‍ക്കു 18 വയസ്സ് പൂര്‍ത്തീകരിച്ചിരിക്കണം. നവംബര്‍ 25 ആണ് അവസാന തീയതി.
അപേക്ഷ ഓണ്‍ലൈന്‍ ആയോ, നേരിട്ട് സ്ഥാപനത്തില്‍ ഹാജരായോ സമര്‍പ്പിക്കാം. നിര്‍മാണ രംഗത്തു നൂറു വര്‍ഷം പൂര്‍ത്തീകരിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഐ ഐ ഐ സി യുടെ നടത്തിപ്പ് ചുമതല വഹിക്കുന്നത്.
ഗ്രോത്ത് പള്‍സ് നിലവിലുള്ള സംരംഭകര്‍ക്കുള്ള പരിശീലനം
പ്രവര്‍ത്തനം കാര്യക്ഷമത നേടുവാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്ഷിപ്പ് ഡവലപ്‌മെന്റ് (KIED), 5 ദിവസത്തെ ഗ്രോത്ത് പള്‍സ് എന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
നവംബര്‍ 21 മുതല്‍ 25 വരെ കളമശ്ശേരി കീഡ് ക്യാമ്പസ്സിലാണ് പരിശീലനം.
നിലവില്‍ സംരംഭം തുടങ്ങി 5 വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ള സംരംഭകര്‍ക്ക് olulemolo 600. മാര്‍ക്കറ്റിംഗ് സ്ട്രാറ്റജീസ്, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്്, ജിഎസ്ടി ആന്റ് ടാക്‌സേഷന്‍, ഓപ്പറേഷണല്‍ എക്‌സലന്‍സ്, സെയില്‍സ് പ്രോസസ് ആന്റ് ടീം മാനേജ്‌മെന്റ് തുടങ്ങിയ നിരവധി വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
3,540 രൂപ ആണ് 5 ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പടെ).
താമസം ആവശ്യമില്ലാത്തവര്‍ക്ക് 1,500 രൂപയാണ് 5 ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് 2,000 രൂപ താമസം ഉള്‍പ്പെടെയും 1,000 രൂപ താമസം കൂടാതെയുമാണ് പരിശീലനത്തിന്റെ ഫീസ്.
താത്പര്യമുള്ളവര്‍ കീഡിന്റെ വെബ് സൈറ്റായ ആയ www.kied.Info ല്‍ ഓണ്‍ലൈനായി നവംബര്‍ 15ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം.
തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ ഫീസ് അടച്ചാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484 2532890/2550322/7012376994
Also Read » എറണാകുളം എംപ്ലോയബിലിറ്റി സെൻററിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേയ്ക്ക് അഭിമുഖം
Also Read » ഒ ഐ സി സി റിയാദ് എറണാകുളം ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം
English Summary : Ernakulam District Vaccancy in Kerala Jobs