ദിനൂപ് ചേലേമ്പ്ര | | 1 minute Read
ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ നൈപുണ്യ വികസന പദ്ധതിയായ അസാപ് കേരള നടത്തുന്ന ആറ് മാസം ദൈര്‍ഘ്യമുള്ള ഇന്റേണ്‍ഷിപ്പോട് കൂടിയുള്ള ഫിറ്റ്നസ് ട്രെയിനര്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം.
വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജിംനേഷ്യം, ഫിറ്റ്നസ് സെന്ററുകള്‍, റിക്രിയേഷന്‍ സെന്ററുകള്‍, സ്‌കൂളുകള്‍, യോഗ സെന്ററുകള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍ എന്നിവടങ്ങളില്‍ ഫിറ്റ്നസ് ട്രെയിനറായി തൊഴില്‍ അവസരം ലഭിക്കും.
കേന്ദ്ര സര്‍ക്കാരിന്റെ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്പോര്‍ട്സ് ആന്‍ഡ് ഫിറ്റ്നസ് സെക്ടര്‍ സ്‌കില്‍ കൗണ്‍സിലിന്റെ സര്‍ട്ടിഫിക്കറ്റാണ് നല്‍കുന്നത്. ഉയര്‍ന്ന പ്രായ പരിധിയില്ല.
താത്പര്യമുള്ളവര്‍ 9495999680, 6282095334 എന്ന നമ്പറില്‍ ബന്ധപ്പെടണം.
Also Read » കെല്‍ട്രോണില്‍ അക്കൗണ്ടിങ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
Also Read » സാലിഗ്രാമം കേരള ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ നടത്തുന്ന ഹാൻഡ് ബോൾ മത്സരത്തിൽ വിദ്യാക്ഷേത്രം സ്‌കൂളിന് വിജയം
English Summary : Fitness Trainer in Kerala Jobs