വെബ് ഡെസ്ക്ക് | | 1 minute Read
എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ പ്രോജക്ടിന്റെ ഭാഗമായുള്ള കൗൺസിലറുടെ ഒരു ഒഴിവുണ്ട്.
നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബർ 23 നകം അതാത് എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. 2023 ജനുവരി 1ന് 39 വയസ് കവിയരുത്.
വിദ്യാഭ്യാസ യോഗ്യത: സോഷ്യൽ വർക്ക്, സോഷ്യാളജി, സൈക്കോളജി, പബ്ലിക് ഹെൽത്ത് എന്നിവയിൽ ഏതിലെങ്കിലും ബിരുദം. അല്ലെങ്കിൽ പി.ജി ഡിപ്ലോമ ഇൻ കൗൺസലിങ് ആന്റ് കമ്മ്യൂണിക്കേഷൻ.
ഗവൺമെന്റ്/എൻജിഒ സ്ഥാപനങ്ങളിൽ വനിത ശിശുവികസന മേഖലകളിൽ ഒരു വർഷത്തെ പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം. ഫോൺ: 0484 2422458.
Also Read » എറണാകുളം ജില്ലയിൽ ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) താത്കാലിക ഒഴിവ്
Also Read » ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെൻ്ററുകളിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവ്
English Summary : Job Vacancies in Kerala Jobs