വെബ് ഡെസ്ക്ക് | | 1 minute Read
പാലക്കാട് ഗവ പോളിടെക്നിക് കോളെജിലേക്ക് ലക്ച്ചറര്‍ ഇന്‍ കെമിസ്ട്രി, ട്രേഡ്സ്മാന്‍ ഇന്‍ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ് തസ്തികകളില്‍ താത്ക്കാലിക നിയമനം.
ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസോടെയുള്ള ബിരുദാനന്തരബിരുദവും യു.ജി.സി നെറ്റ് യോഗ്യതയും ഉള്ളവര്‍ക്ക് ലക്ച്ചറര്‍ തസ്തികയിലേക്കും എസ്.എസ്.എല്‍.സി/ കെ.ജി.സി.സി.ഇ/എന്‍.റ്റി.സി/വി.എച്ച്.എസ്.ഇ/ഐ.റ്റി.ഐ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് ട്രേഡ്സ്മാന്‍ തസ്തികയിലേക്കും അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 21 ന് രാവിലെ 10ന് കൂടിക്കാഴ്ചക്കായി അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളെജില്‍ എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ഫോണ്‍: 0491 2572640
Also Read » പാലക്കാട് ഗവ പോളിടെക്നിക് കോളെജിൽ ഇന്‍സ്ട്രക്ടർ ഇന്‍ ഫിസിക്കൽ എഡ്യൂക്കേഷൻ നിയമനം
Also Read » നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പവർ ലാൻട്രി ഓപ്പറേറ്റർ ആൻഡ് ഇലക്ട്രീഷ്യൻ നിയമനം
English Summary : Job Vacancies in Kerala Jobs