വെബ് ഡെസ്ക്ക് | | 1 minute Read
തൃശ്ശൂർ ജില്ലയിലെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ സബ് എഡിറ്റർ തസ്തികയിൽ ഈഴവ /തിയ്യ /ബില്ലവ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്.
സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു വിഭാഗങ്ങളെയും ഓപ്പൺ വിഭാഗത്തിനെയും പരിഗണിക്കുന്നതാണ്. ഒരു അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും 55 ശതമാനം മാർക്കോടെ ഇംഗ്ലീഷ് അല്ലെങ്കിൽ മലയാളത്തിൽ ബിരുദാനന്തര ബിരുദം, മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ, എഡിറ്റിങ്, പ്രൂഫ് റീഡിങ്, ഡി.ടി.പി, പേജ് ലേ ഔട്ട് ആൻഡ് പബ്ലിക്കേഷൻ എന്നീ മേഖലകളിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.
പ്രായപരിധി 18നും 36നും ഇടയിൽ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 2ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് എറണാകുളം ഡിവിഷണൽ എപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.
നിലവിൽ ജോലി ചെയ്യുന്നവർ നിയമനാധികാരിയിൽ നിന്നും എൻ.ഒ.സി ഹാജരാക്കണം.
Also Read » കന്നഡ റിപ്പോര്‍ട്ടർ / സബ് എഡിറ്റർ പാനല്‍ അപേക്ഷ ക്ഷണിച്ചു
English Summary : Job Vacancies in Kerala Jobs