വെബ് ഡെസ്ക്ക് | | 1 minute Read
പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സി(ഗവ മെഡിക്കല്‍ കോളെജ്)ല്‍ വിവിധ വകുപ്പുകളില്‍ താത്ക്കാലിക നിയമനം.
പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, സീനിയര്‍ റസിഡന്റ്, ജൂനിയര്‍ റസിഡന്റ്, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, ലേഡി മെഡിക്കല്‍ ഓഫീസര്‍ എന്നീ തസ്തികകളിലാണ് നിയമനം.
ജൂനിയര്‍ റസിഡന്റ്, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, ലേഡി മെഡിക്കല്‍ ഓഫീസര്‍ തസ്തികകളില്‍ നവംബര്‍ 21 നും മറ്റു തസ്തികളിലേക്ക് നവംബര്‍ 22 നും ഇന്റര്‍വ്യൂ നടക്കും.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അതത് ദിവസങ്ങളില്‍ രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എത്തണമെന്ന് ഡയറക്ടര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.gmcpalakkad.in, 0491 2951010
Also Read » ചേർത്തല താലൂക്ക് ആശുപത്രിയിൽ വിവിധ തസ്തികകളില്‍ നിയമനം
Also Read » ഭാരതീയ ചികിത്സ വകുപ്പിൽ വിവിധ തസ്തികകളില്‍ നിയമനം
English Summary : Palakkad Medical College in Kerala Jobs