main

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് ഒരാൾ മരിച്ചു


കോഴിക്കോട്: കോഴിക്കോട് കോനാട് ബീച്ചിൽ ഓടിക്കൊണ്ടിരുന്ന വാഗ്നർ കാറിന് തീ പിടിച്ച് ഒരാൾ മരിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം.

17521-1717753686-83027b9f-859b-45b3-8b07-183fa5f642f7


കക്കോടി കുമാരസ്വാമി സ്വദേശി മോഹൻ ദാസ് ആണ് മരിച്ചത്. ബീച്ച് റോഡിലൂടെ കൊയിലാണ്ടി ഭാഗത്തേക്ക് പോയ കാറിന് പിന്നിൽ നിന്ന് പുക ഉയരുന്നത് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടിരുന്നു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


പിന്തുടർന്ന ട്രാഫിക് പൊലീസുകാർ വാഹനം നിർത്താനായി ആവശ്യപ്പെട്ടു. കാർ റോഡരികിലേക്ക് ഒതുക്കിയതിന് പിന്നാലെ തീ പടരുകയായിരുന്നു.

സീറ്റ് ബെൽറ്റ് ഊരി കാറിൽ ഉണ്ടായിരുന്ന ആളെ രക്ഷപ്പെടുത്താൻ നാട്ടുകാരും മത്സ്യ തൊഴിലാളികളും ശ്രമിച്ചെങ്കിലും പൊട്ടിത്തെറിയോടെ തീ ആളി പടർന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി.

ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.


Also Read » ഫ്‌ളോറിഡയിലെ പാന്‍ഹാന്‍ഡില്‍ ബീച്ചില്‍ നീന്തുന്നതിനിടെ മൂന്ന് യുവാക്കൾ മുങ്ങി മരിച്ചു


Also Read » ഓസ്ട്രേലിയയിലെ സിഡ്നിയില്‍ കടലില്‍ വീണ് പരിക്കേറ്റ കോഴിക്കോട് സ്വദേശി മരിച്ചു



RELATED

English Summary : A Man Died When His Wagner Car Caught Fire While He Was Running At Konad Beach In Kozhikode in Kerala


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

കോഴിക്കോട് കോനാട് ബീച്ചിൽ ഓടിക്കൊണ്ടിരുന്ന വാഗ്നർ കാറിന് തീ പിടിച്ച് ഒരാൾ മരിച്ചു - https://www.flashnewsonline.com/f/krwlQlB/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.1376 seconds.