main

പത്തനംതിട്ടയിൽ വീടിന് നേരെ മുഖംമൂടി സംഘത്തിൻ്റെ ആക്രമണം ; ദുരൂഹതയുണ്ടെന്ന് പൊലീസ്


പത്തനംതിട്ട മെഴുവേലിയിൽ മുഖംമൂടി സംഘം വീടുകയറി ആക്രമിച്ചതായി പരാതി. മെഴുവേലിക്കടുത്ത് ആലക്കോടുള്ള പ്രിൻസിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.

16981-1715478355-images


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തിൽ അടിമുടി ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ജനാലകൾ അടിച്ചുതകർത്ത സംഘം മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും ആക്രമിച്ചു. സിസിടിവി ക്യാമറയും നശിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആറംഗ സംഘം അക്രമം നടത്തിയെന്നാണ് ഇലവുംതിട്ട പൊലീസിന്‍റെ എഫ്ഐആർ.

അന്വേഷണത്തിന്‍റെ പ്രാഥമിക ഘട്ടത്തിൽ തന്നെ ചില നിർണ്ണായക വിവരങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. പ്രതികളെയും അവർക്ക് പിന്നിലുള്ള വ്യക്തികളെയും അധികം വൈകാതെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.


Also Read » ആർ എം പി നേതാവ് കെഎസ് ഹരിഹരൻ്റെ വീടിന് നേരെ ആക്രമണം ; സി പി എം നേതൃത്വത്തിൻ്റെ അറിവോടെയെന്ന് ആരോപണം


Also Read » തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജീവനക്കാരിക്ക് നേരെ ആക്രമണം ; യുവാവ് പോലീസ് കസ്റ്റഡിയിൽ



RELATED

English Summary : A Masked Gang Attacked A House In Pathanamthitta Police That There Is A Mystery in Kerala


Latest








Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0008 seconds.