main

പോലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ച യുവാവ് സ്‌റ്റേഷൻ പരിസരത്ത് കുഴഞ്ഞു വീണ് മരിച്ചു; പോലീസിനെതിരെ ഗുരുതര ആരോപണവുമായി സുഹൃത്തുക്കൾ


2269-1658468409-vadakara-sixteen-nine


വടകര : പോലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ച യുവാവ് സ്‌റ്റേഷൻ പരിസരത്ത് കുഴഞ്ഞു വീണ് മരിച്ചു. വടകര കല്ലേരി സ്വദേശി സജീവൻ ആണ് മരിച്ചത്.

വാഹനാപകടവുമായി ബന്ധപ്പെട്ടാണ് ഇയാളെ രാത്രി പോലീസ് കസ്റ്റഡിയിലെടുത്തത്. വിട്ടയച്ച ശേഷം സ്‌റ്റേഷൻ പരിസരത്ത് കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


സജീവൻ പോലീസിന്റെ മർദ്ദനമേറ്റാണ് മരിച്ചതെന്ന് സുഹൃത്തുക്കൾ ആരോപിച്ചു. മദ്യപിച്ചെന്ന് പേരിൽ സജീവനെ എസ്‌ഐ മർദ്ദിച്ചിരുന്നു. വാഹനങ്ങൾ കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ട് സജീവനും സുഹൃത്തുക്കളും വാഹനത്തിലുണ്ടായിരുന്നവരുമായി തർക്കത്തിലേർപ്പെട്ടിരുന്നു.

നഷ്ടപരിഹാരത്തെ സംബന്ധിച്ചാണ് തർക്കമുണ്ടായത്. തുടർന്ന് പോലീസ് എത്തി ഇവരെ സ്‌റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. സജീവന് രണ്ട് പ്രാവശ്യം മർദ്ദനമേറ്റുവെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ പറയുന്നു.


Also Read » അരൂരിൽ കൂട്ടുകാരിയുടെ വീട്ടിൽ വിരുന്നിനെത്തിയ പ്ലസ് ടു വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു


Also Read » എംപിമാർക്കെതിരായ സൈബർ ആക്രമണം : ചൈനക്കെതിരെ ഗുരുതര ആരോപണവുമായി ഋഷി സുനക്



RELATED

English Summary : A Youth Who Was Released From Police Custody Collapsed And Died In The Station Premises Friends Make Serious Allegations Against Police in Kerala


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.84 MB / ⏱️ 0.1584 seconds.